കേന്ദ്ര ഡിഎ ഒരു ശതമാനം വർധിപ്പിച്ചു
Tuesday, September 12, 2017 11:36 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രസ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ക്ഷാ​മ​ബ​ത്ത (ഡി​എ) ഒ​രു ശ​ത​മാ​നം കൂ​ട്ടി. നാ​ലു ശ​ത​മാ​ന​മാ​യി​രു​ന്ന ഡി​എ ഇ​നി അ​ഞ്ചു ശ​ത​മാ​ന​മാ​കും. ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ൻ​കാ​രു​മ​ട​ക്കം 1.1 കോ​ടി ആ​ളു​ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.
ജൂ​ലൈ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​ണു ഡി​എ വ​ർ​ധ​ന.


ഈ ​ധ​ന​കാ​ര്യ​വ​ർ​ഷം ശേ​ഷി​ച്ച കാ​ല​ത്തേ​ക്ക് 2045.5 കോ​ടി​യും ഒ​രു മു​ഴു​വ​ൻ വ​ർ​ഷം 3068.25 കോ​ടി​യും രൂ​പ​യു​ടെ അ​ധി​ക​ച്ചെ​ല​വാ​ണ് ഇ​തു​വ​ഴി ഉ​ണ്ടാ​കു​ന്ന​ത്. 49.26 ല​ക്ഷം ജീ​വ​ന​ക്കാ​രും 61.17 ല​ക്ഷം പെ​ൻ​ഷ​ൻ​കാ​രു​മാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​ലു​ള്ള​ത്.