റായ്പുരിൽ മൂന്നു കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു
റായ്പുരിൽ മൂന്നു കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു
Monday, August 21, 2017 12:54 PM IST
റാ​​​യ്പുർ: ഛത്തീ​​​സ്ഗ​​​ഡി​​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ റാ​​​യ്പുരി​​​ൽ ഓ​​​ക്സി​​​ജ​​​ൻ കി​​​ട്ടാ​​​തെ മൂ​​​ന്നു കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു. ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ കു​​​ട്ടി​​​ക​​​ളു​​​ടെ വാ​​​ർ​​​ഡി​​​ൽ ഓ​​​ക്സി​​​ജ​​​ൻ വി​​​ത​​​ര​​​ണം കു​​​റ​​​ഞ്ഞ​​​താ​​​ണ് സം​​​ഭ​​​വ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

ഓ​​​ക്സി​​​ജ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ ത​​​ക​​​രാ​​​റി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രു​​ടെ വി​​​ശ​​​ദീ​​ക​​ര​​ണം. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ര​​​മ​​​ണ്‍ സിം​​​ഗ് ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഒ​​​രാ​​​ഴ്ച​​​യ്ക്കു മു​​​ന്പ് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഗോ​​​ര​​​ഖ്പു​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഓ​​​കി​​​സി​​​ജ​​​ൻ വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്ന് നൂ​​​റോ​​ളം കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.