ചങ്ങനാശേരി-തിരുവല്ല ഇരട്ടപ്പാത: ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ
Saturday, August 19, 2017 12:06 PM IST
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ മാ​ർ​ച്ച് 28ന് ​ക​മ്മീ​ഷ​ൻ ചെ​യ്ത ച​ങ്ങ​നാ​ശേ​രി​-തി​രു​വ​ല്ല​ 7.94 കി​ലോ​മീ​റ്റ​ർ റെ​യി​ൽ​പ്പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലി​രു​ന്ന് വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത് കേ​ന്ദ്ര റെ​യി​ൽ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു വ്യ​ത്യ​സ്തനാ​യി.

പ​ണി പൂ​ർ​ത്തി​യാ​ക്കി ക​മ്മീ​ഷ​ൻ ചെ​യ്ത പാ​ത മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഉ​ദ്ഘാ​ട​നം ന​ട​ത്തി പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യ​ത് എ​ന്തി​നെ​ന്ന ചോ​ദ്യം ബാക്കി. റെ​യി​ൽ മേ​ൽ ന​ട​പ്പാ​ല​ങ്ങ​ളും പണം ന​ൽ​കി​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ശ്ര​മ മു​റി​ക​ളും മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കോ​ണ്‍ക്രീ​റ്റ്ബെ​ഞ്ചു​ക​ൾ വ​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടൊ​പ്പം ത​മി​ഴ്നാ​ട്ടി​ലെ 16 പ​ദ്ധ​തി​ക​ളും ഡ​ൽ​ഹി​യി​ലി​രു​ന്നു മ​ന്ത്രി ഇ​ന്ന​ലെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം സ്റ്റേ​ഷ​നു​ക​ളി​ൽ പ​ണം കൊ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ൽ കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ര​ണ്ട് എസി വി​ശ്ര​മ​മു​റി​ക​ൾ, കൊ​ച്ചു​വേ​ളി സ്റ്റേ​ഷ​നി​ൽ ര​ണ്ട​ര​ക്കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​പ്പാ​ലം, ക​ണ്ണൂർ സ്റ്റേ​ഷ​നി​ൽ ര​ണ്ടു ലി​ഫ്റ്റു​ക​ൾ എ​ന്നി​വയും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തവയിൽപെടുന്നു.

ആ​ലു​വ, എ​റ​ണാ​കു​ളം സൗ​ത്ത്, എ​റ​ണാ​കു​ളം ടൗ​ണ്‍ സ്റ്റേ​ഷ​നു​ക​ളി​ൽ വാ​ട്ട​ർ വെ​ൻഡിംഗ് മെ​ഷീ​നു​ക​ളും ചെ​ങ്ങ​ന്നൂ​ർ, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ സ്റ്റേ​ഷ​നു​ക​ളി​ൽ ലി​ഫ്റ്റു​ക​ളും കൊ​ല്ലം ജം​ഗ്ഷ​ൻ സ്റ്റേ​ഷ​നി​ൽ ല​ക്ഷം രൂ​പ ചെ​ല​വി​ൽ 10 കോ​ണ്‍ക്രീ​റ്റ് ബെ​ഞ്ചു​ക​ളും കേ​ന്ദ്ര​മ​ന്ത്രി ഇ​ന്ന​ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.