കാർത്തി ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു സുപ്രീംകോടതി
കാർത്തി ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു സുപ്രീംകോടതി
Friday, August 18, 2017 12:48 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​രം സി​ബി​ഐ​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി. ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​യ്ക്ക് വ​ഴി​വി​ട്ട് സ​ഹാ​യം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ലാ​ണു ചോ​ദ്യം ചെ​യ്യ​ൽ. ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. സി​ബി​ഐ​ക്കു മു​മ്പാ​കെ 23നാ​ണു കാ​ർ​ത്തി ഹാ​ജ​രാ​കേ​ണ്ടത്. ​കേ​സ് വീ​ണ്ടും പ​രി​ഗ​ണ​ന​യ്ക്കു വ​രു​ന്ന 28 വ​രെ എ​ത്ര ദി​വ​സം വേ​ണ​മെ​ങ്കി​ലും കാ​ർ​ത്തി​യെ സി​ബി​ഐ​ക്കു ചോ​ദ്യം ചെ​യ്യാം. ഡ​ൽ​ഹി സി​ബി​ഐ ആ​സ്ഥാ​ന​ത്താണു ഹാ​ജ​രാ​കേ​ണ്ടത്.

​ചോ​ദ്യം ചെ​യ്യ​ൽ സ​മ​യ​ത്തു കാ​ർ​ത്തി​ക്ക് അ​ഭി​ഭാ​ഷ​ക​നെ​യും കൂ​ട്ടാം. ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​തി​നു തൊ​ട്ട​ടു​ത്തു​ള്ള മ​റ്റൊ​രു മു​റി​യി​ൽ അ​ഭി​ഭാ​ഷ​ക​ന് ഇ​രി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ ഭാ​ഗം ന്യാ​യീ​ക​രി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ തെ​ളി​വു​ക​ളും രേ​ഖ​ക​ളും കാ​ർ​ത്തി​ക്ക് ഒ​പ്പം ക​രു​താ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
കാ​ർ​ത്തി​ക്കെ​തി​രെ സി​ബി​ഐ പു​റ​പ്പെ​ടു​വി​ച്ച ലു​ക്കൗ​ട്ട് നോ​ട്ടീ​സ് സ്റ്റേ ​ചെ​യ്ത മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ന​ട​പ​ടി സു​പ്രീം​കോ​ട​തി നേ​ര​ത്തെ സ്റ്റേ ​ചെ​യ്തി​രു​ന്നു. കാ​ർ​ത്തി വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​തും കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. പി. ​ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ക​ന്പ​നി​ക്ക് ഫോ​റി​ൻ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് പ്രൊ​മോ​ഷ​ൻ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ന​ൽ​കി​യ​തി​ന് കോ​ഴ കൈ​പ്പ​റ്റി​യെ​ന്നാ​ണ് കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.