ബ്ലൂ വെയ്ൽ: ആശങ്കയോടെ ഡൽഹി ഹൈക്കോടതി
ബ്ലൂ വെയ്ൽ: ആശങ്കയോടെ  ഡൽഹി ഹൈക്കോടതി
Thursday, August 17, 2017 1:21 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഓ​​​​​ൺ​​​​​ലൈ​​​​​ൻ ഗെ​​​​​യിം ബ്ലൂ​​​​​ വെ​​​​​യ്ൽ മൂ​​​​​ലം ലോ​​​​​ക​​​​​ത്ത് കു​​​​​ട്ടി​​​​​ക​​​​​ൾ ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ഡ​​​​​ൽ​​​​​ഹി ഹൈ​​​​​ക്കോ​​​​​ട​​​​​തി ആ​​​​​ശ​​​​​ങ്ക​​​​​യ​​​​​റി​​​​​യി​​​​​ച്ചു. കു​​​​​ട്ടി​​​​​ക​​​​​ളെ​​​​​പ്പോ​​​​​ലെ ത​​​​​ന്നെ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​വ​​​​രും ഗെ​​​​​യി​​​​മി​​​​​ന് അ​​​​​ടി​​​​​മ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തി​​​​​ൽ ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് ഗീ​​​​​ത മി​​​​​ത്ത​​​​​ൽ, ജ​​​​​സ്റ്റീ​​​​​സ് സി. ​​​​​ഹ​​​​​രി​​​​​ശ​​​​​ങ്ക​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട ബെ​​​​​ഞ്ച് ന​​​​​ടുക്കം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി.

കു​​​​​ട്ടി​​​​​ക​​​​​ൾ ഈ ​​​​​ഗെ​​​​​യി​​​​​മി​​​​​ന് അ​​​​​ടി​​​​​മ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് മ​​​​​ന​​​​​സി​​​​​ലാ​​​​​കും. എ​​​​​ന്നാ​​​​​ൽ, പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​വ​​​​​ർ ഗെ​​​​​യിം മാ​​​​​സ്റ്റ​​​​​റു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​നു മു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​ന്നു​​​ചാ​​​​​ടു​​​​​ന്ന​​​​​ത് എ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ്? പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​വ​​​​​രും കു​​​​​ട്ടി​​​​​ക​​​​​ളും ഒ​​​​​രേ പോ​​​​​ലെ എ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഗെ​​​​​യി​​​​​മി​​​​​ന് അ​​​​​ടി​​​​​മ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്നും കോ​​​​​ട​​​​​തി ചോ​​​​​ദി​​​​​ച്ചു.


എ​​​​​ന്നാ​​​​​ൽ, സേ​​​​​ർ​​​​​ച്ച് എ​​​​​ൻ​​​​​ജി​​​​​നു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നും സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​ന്നും ബ്ലൂ​​​​​ വെ​​​​​യ്ൽ ഗെ​​​​​യിം ലി​​​​​ങ്കു​​​​​ക​​​​​ൾ നീ​​​​​ക്കം ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന വി​​​​​ധി​​​​​ ഹൈ​​​​​ക്കോ​​​​​ട​​​​​തി പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചി​​​​​ല്ല.​ ബ്ലൂ വെ​​​​​യ്ൽ ലി​​​​​ങ്കു​​​​​ക​​​​​ൾ നീ​​​​​ക്കം ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന് ഗൂ​​​​​ഗി​​​​​ൾ, ഫേ​​​​​സ്ബു​​​​​ക്ക്, വാ​​​​​ട്ട്സ്ആ​​​​​പ്, ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം, മൈ​​​​​ക്രോ​​​​​സോ​​​​​ഫ്റ്റ്, യാ​​​​​ഹൂ എ​​​​​ന്നി​​​​​വ​​​​​യ്ക്കു കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ല്കി​​​​​യി​​​​​ട്ടു​​​​​ണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.