കരസേനയ്ക്ക് ആറ് അപ്പാഷെ ഹെലികോപ്റ്ററുകൾ വാങ്ങാൻ അനുമതി
കരസേനയ്ക്ക് ആറ് അപ്പാഷെ ഹെലികോപ്റ്ററുകൾ വാങ്ങാൻ അനുമതി
Thursday, August 17, 2017 12:33 PM IST
ന്യൂ​​ഡ​​ൽ​​ഹി: ക​​ര​​സേ​​ന​​യ്ക്ക് ആ​​റ് അ​​പ്പാ​​ഷെ പോ​​ർ ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ൾ ഉ​​ട​​ൻ ല​​ഭ്യ​​മാ​​കും. 4168 കോ​​ടി രൂ​​പ​​യു​​ടെ ഇ​​ട​​പാ​​ടി​​ന് പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം അ​​നു​​മ​​തി ന​​ല്കി. പ്ര​​തി​​രോ​​ധ മ​​ന്ത്രി അ​​രു​​ൺ ജ​​യ്റ്റ്‌ലിയു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന ഡി​​ഫ​​ൻ​​സ് അ​​ക്വി​​സി​​ഷ​​ൻ കൗ​​ൺ​​സി​​ലാ​​ണു തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. ആ​​ദ്യ​​മാ​​യാ​​ണു ക​​ര​​സേ​​ന​​യ്ക്ക് അ​​പ്പാ​​ഷെ പോ​​ർ ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ൾ ല​​ഭ്യ​​മാ​​കു​​ന്ന​​ത്.


അപ്പാഷെ 64 എ ഹെലികോപ്റ്റർ

കൂ​ടി​യ വേ​ഗം: 284 കി​ലോ​മീ​റ്റ​ർ
ഉ​യ​രം: 15.24 അ​ടി
ചി​റ​ക് നീ​ളം: 17.15 അ​ടി
വ​ഹി​ക്കു​ന്ന​ത്: ലേ​സ​ർ നി​യ​ന്ത്രി​ത ഹെ​ൽ​ഫ​യ​ർ മി​സൈ​ൽ, 70 മി​ല്ലി​മീ​റ്റ​ർ റോ​ക്ക​റ്റു​ക​ൾ, 30 മി​ല്ലി​മീ​റ്റ​ർ ഓ​ട്ടോ​മാ​റ്റി​ക് പീ​ര​ങ്കി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.