ബംഗാളിൽ എല്ലായിടത്തും തൃണമൂലിനു വൻ വിജയം
ബംഗാളിൽ എല്ലായിടത്തും തൃണമൂലിനു വൻ വിജയം
Thursday, August 17, 2017 12:19 PM IST
കോ​​​ൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന ആ​​​റു ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളിലും ഒ​​​രു കോ​​​ർ​​​പ​​​റേ​​​ഷ​​​നിലും വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​ജ​​​യി​​​ച്ചു. ഏ​​​ഴി​​​ട​​​ത്തു​​​മാ​​​യി 158 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ വി​​​ജ​​​യി​​​ച്ചു. ആ​​​റു വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ച ബി​​​ജെ​​​പി ര​​​ണ്ടാം സ്ഥാ​​​നം നേ​​​ടി​​​യ​​​പ്പോ​​​ൾ ഒ​​​രു സീ​​​റ്റ് മാ​​​ത്രം നേ​​​ടി​​​യ ഇ​​​ട​​​തു​​​പ​​​ക്ഷം മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്തേ​​​ക്കു കൂ​​​പ്പു​​​കു​​​ത്തി.

കോ​​​ൺ​​​ഗ്ര​​​സി​​​ന് ഒ​​​റ്റ വാ​​​ർ​​​ഡി​​​ൽ​​​പ്പോ​​​ലും വി​​​ജ​​​യി​​​ക്കാ​​​നാ​​​യി​​​ല്ല. പ​​​ൻ​​​സ്കു​​​ര, ഹ​​​ൽ​​​ദി​​​യ, ന​​​ൽ​​​ഹാ​​​ട്ടി, ബു​​​നി​​​യാ​​​ദ്പു​​​ർ, ധു​​​പ്ഗു​​​ഡി, കൂ​​​പ്പേ​​​ഴ്സ് ക്യാം​​​പ് എ​​​ന്നീ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലേ​​​ക്കും ദു​​​ർ​​​ഗാ​​​പു​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലേ​​​ക്കു​​​മാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന​​​ത്.

ദു​​​ർ​​​ഗാ​​​പു​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ 43 വാ​​​ർ​​​ഡു​​​ക​​​ളും തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു.
ഒ​​​രു കാ​​​ല​​​ത്ത് ഇ​​​ട​​​തു​​​കോ​​​ട്ട​​​യാ​​​യി​​​രു​​​ന്ന ഹ​​​ൽ​​​ദി​​​യ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ൽ ആ​​​കെ​​​യു​​​ള്ള 29 വാ​​​ർ​​​ഡു​​​ക​​​ളും തൃ​​​ണ​​​മൂ​​​ൽ നേ​​​ടി.
ജ​​​ൽ​​​പാ​​​യ്ഗു​​​ഡി ജി​​​ല്ല​​​യി​​​ലെ ധു​​​പ്ഗു​​​ഡി​​​യി​​​ലെ 16 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ 12 തൃ​​​ണ​​​മൂ​​​ൽ നേ​​​ടി. നാ​​​ലി​​​ട​​​ത്തു ബി​​​ജെ​​​പി വി​​​ജ​​​യി​​​ച്ച് സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ച്ചു. ഝാ​​​ർ​​​ഗ്രാം മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലേ​​​ക്കു ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും തൃ​​​ണ​​​മൂ​​​ൽ വി​​​ജ​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.