മുട്ടുമാറ്റാൻ ചെലവ് കുറയും
മുട്ടുമാറ്റാൻ ചെലവ് കുറയും
Wednesday, August 16, 2017 1:07 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ട്ടു​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ പ​​​ര​​​മാ​​​വ​​​ധി വി​​​ല നി​​​ശ്ച​​​യി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. നാ​​​ഷ​​​ണ​​​ൽ ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ പ്രൈ​​​സിം​​​ഗ് അ​​​ഥോ​​​റി​​​റ്റി (എ​​​ൻ​​​പി​​​പി​​​എ) ആ​​​ണ് മ​​​രു​​​ന്നു വി​​​ല നി​​​യ​​​ന്ത്ര​​​ണ ഉ​​​ത്ത​​​ര​​​വും (ഡി​​​പി​​​സി​​​ഒ) അ​​​വ​​​ശ്യ സാ​​​ധ​​​ന നി​​​യ​​​മ​​​വും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. ഗ​​​സ​​​റ്റി​​​ൽ വി​​​ജ്ഞാ​​​പ​​​നം വ​​​രു​​​ന്ന തീ​​​യ​​​തി​​​ക്കു പു​​​തി​​​യ വി​​​ല നി​​​ല​​​വി​​​ൽ​​​വ​​​രും.

ര​​​ണ്ട​​​ര​ ല​​​ക്ഷം രൂ​​​പ ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന ക്രോ​​​മി​​​യം കോ​​​ബാ​​​ൾ​​​ട്ട് ഇം​​​പ്ലാ​​​ന്‍റി​​​നു പ​​​ര​​​മാ​​​വ​​​ധി 54,720 രൂ​​​പ​​​യേ പാ​​​ടു​​​ള്ളൂ എ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വ്. രാ​​​ജ്യ​​​ത്ത് 80 ശതമാനം പേർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ക്രോ​​​മി​​​യം കോ​​​ബാ​​​ൾ​​​ട്ട് ഇം​​​പ്ലാ​​​ന്‍റ് ആ​​​ണ്. 17 ശ​​​ത​​​മാ​​​നം പേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ടൈ​​​റ്റാ​​​നി​​​യം /ഓ​​​ക്സി​​​ഡൈ​​​സ്ഡ് സിർ​​​കോ​​​ണി​​​യം ഇം​​​പ്ലാ​​​ന്‍റി​​​ന്‍റെ വി​​​ല 2,49,251 ൽ ​​​നി​​​ന്ന് 76,600 രൂ​​​പ​​​യാ​​​യി കു​​​റ​​​ച്ചു. 69 ശ​​​ത​​​മാ​​​നം കി​​​ഴി​​​വ്.
ഹൈ​​​ഫ്ളെ​​​ക്സി​​​ബി​​​ലി​​​റ്റി ഇം​​​പ്ലാ​​​ന്‍റി​​​ന് 69 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 56,490 രൂ​​​പ​​​യാ​​​കും. ഇ​​​പ്പോ​​​ൾ 1,81,728 രൂ​​​പ​​​യാ​​​ണ്.

ശ​​​രാ​​​ശ​​​രി 10 വ​​​ർ​​​ഷ​​​മാ​​​ണ് ഒ​​​രു ത​​​വ​​​ണ സ്ഥാ​​​പി​​​ച്ച ഇം​​​പ്ലാ​​​ന്‍റ് നി​​​ല്ക്കു​​​ക. അ​​​തി​​​നു​​​ശേ​​​ഷം പു​​​ന​​​ർ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി വേ​​​റെ ഘ​​​ടി​​​പ്പി​​​ക്ക​​​ണം. അ​​​തി​​​ന്‍റെ വി​​​ല 2,76.869 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 59 ശ​​​ത​​​മാ​​​നം കു​​​റ​​​ച്ച് 1,13,950 രൂ​​​പ​​​യാ​​​ക്കി.

കാ​​​ൻ​​​സ​​​റും ട്യൂ​​​മ​​​റും ബാ​​​ധി​​​ച്ച​​​വ​​​ർ​​​ക്കാ​​​യു​​​ള്ള കൃ​​​ത്രി​​​മ മു​​​ട്ടി​​​നും സ​​​ന്ധി​​​ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കും പ​​​ര​​​മാ​​​വ​​​ധി വി​​​ല 1,13,950 രൂ​​​പ​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. നാ​​​ലു മു​​​ത​​​ൽ ഒ​​​ൻ​​​പ​​​തു​​​വ​​​രെ ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഇ​​​വ​​​യ്ക്ക് ഇ​​​പ്പോ​​​ൾ ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​വ​​​ർ​​​ഷം ശ​​​രാ​​​ശ​​​രി ഒ​​​ന്ന​​​ര ​ല​​​ക്ഷം പേ​​​ർ​​​ക്കു മു​​​ട്ടു​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ വേ​​​ണ്ടി​​​വ​​​രാ​​​റു​​​ണ്ട്. പു​​​തി​​​യ ഉ​​​ത്ത​​​ര​​​വു വ​​​ഴി 1500 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഒ​​​രു​​​വ​​​ർ​​​ഷം രോ​​​ഗി​​​ക​​​ൾ​​​ക്കു ലാ​​​ഭ​​​മാ​​​കു​​​ക. ശ​​​രാ​​​ശ​​​രി ഒ​​​രു ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ൽ ഒ​​​രു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ല​​​വ് കു​​​റ​​​യും.

ഇം​​​പ്ലാ​​​ന്‍റു​​​ക​​​ൾ​​​ക്ക് അ​​​ന്യാ​​​യ ലാ​​​ഭ​​​മാ​​​ണ് ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കാ​​​രും വി​​​ത​​​ര​​​ണ​​​ക്കാ​​​രും ആ​​​ശു​​​പ​​​ത്രി​​​ക്കാ​​​രും എ​​​ടു​​​ത്തി​​​രു​​​ന്ന​​​തെ​​​ന്ന് എ​​​ൻ​​​പി​​​പി​​​എ ഈ ​​​മാ​​​സ​​​മാ​​​ദ്യം പു​​​റ​​​ത്തു​​​വി​​​ട്ട പ​​​ഠ​​​ന​​​റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.


ചി​​​ല ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കു 449 ശ​​​ത​​​മാ​​​നം വ​​​രെ ലാ​​​ഭ​​​മെ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്രെ. തു​​​ട​​​യെ​​​ല്ലി​​​നോ​​​ടു ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് 287 ശ​​​ത​​​മാ​​​നം, കാ​​​ലി​​​ന്‍റെ ഭാ​​​ഗ​​​ത്തേ​​​തി​​​ന് 297 ശ​​​ത​​​മാ​​​നം, ചി​​​ര​​​ട്ട മു​​​ട്ടി​​​ന് 211 ശ​​​ത​​​മാ​​​നം, ഉ​​​ള്ളി​​​ലെ ഭാ​​​ഗ​​​ത്തി​​​ന് 449 ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു ലാ​​​ഭ​​​മെ​​​ടു​​​ക്ക​​​ൽ.
ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കാ​​​ർ​​​ക്കു 30 ശ​​​ത​​​മാ​​​നം മാ​​​ർ​​​ജി​​​ൻ അ​​​നു​​​വ​​​ദി​​​ച്ചാ​​​ണ് എ​​​ൻ​​​പി​​​പി​​​എ​​​യു​​​ടെ വി​​​ല നി​​​ർ​​​ണ​​​യം. വി​​​ത​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു 12 മു​​​ത​​​ൽ 16 വ​​​രെ ശ​​​ത​​​മാ​​​ന​​​വും ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കു നാ​​​ലു മു​​​ത​​​ൽ എ​​​ട്ടു​ വ​​​രെ​ ശ​​​ത​​​മാ​​​ന​​വും മാ​​​ർ​​​ജി​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ശ്ച​​​യി​​​ച്ച വി​​​ല​​​യോ​​​ടു ജി​​​എ​​​സ്ടി (ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി) ചേ​​​ർ​​​ത്തു​​​ള്ള പ​​​ര​​​മാ​​​വ​​​ധി ചി​​​ല്ല​​​റ വി​​​ല്പ​​​ന വി​​​ല (എം​​​ആ​​​ർ​​​പി) രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം.

വി​​​വി​​​ധ ഇം​​​പ്ലാ​​​ന്‍റു​​​ക​​​ളു​​​ടെ പ​​​ര​​​മാ​​​വ​​​ധി വി​​​ല

തു​​​ട​​​യെ​​​ല്ലി​​​നോ​​​ടു ചേ​​​രു​​​ന്ന​​​ത്: ടൈ​​​റ്റാ​​​നി​​​യം അ​​​ലോ​​​യിയിൽ നി​​​ർ​​​മി​​​ച്ച​​​ത് 38,740 രൂ​​​പ. ഓ​​​ക്സി​​​ഡൈ​​​സ്ഡ് സി​​​ർ​​​കോ​​​ണി​​​യം 38,740 രൂ​​​പ, ഹൈ​​​ഫ്ളെ​​​ക്സ് 25,860 രൂ​​​പ, കോ​​​ബാ​​​ൾ​​​ട്ട് ക്രോ​​​മി​​​യം 24,090 രൂ​​​പ.
കാ​​​ലി​​​ലെ എ​​​ല്ലു​​​ക​​​ളോ​​​ടു ചേ​​​രു​​​ന്ന​​​ത്: ടൈ​​​റ്റാ​​​നി​​​യം അ​​​ലോ​​​യ് 24,280 രൂ​​​പ, ഓ​​​ക്സി​​​ഡൈ​​​സ്ഡ് സി​​​ർ​​​കോ​​​ണി​​​യം 24,280 രൂ​​​പ, കോ​​​ബാ​​​ൾ​​​ട്ട് ക്രോ​​​മി​​​യം 16,990 രൂ​​​പ.
ഇ​​​ൻ​​​സേ​​​ർ​​​ട്ട്: 9,550 രൂ​​​പ. ചി​​​ര​​​ട്ട: 4,090 രൂ​​​പ.
കാ​​​ൽ​​​ഭാ​​​ഗ​​​വും ഇ​​​ൻ​​​സേ​​​ർ​​​ട്ടും ഒ​​​ന്നി​​​ച്ചു​​​ള്ള​​​ത്: പോ​​​ളി എ​​​ത്തി​​​ലി​​​ൻ: 12,960 രൂ​​​പ മെ​​​റ്റാ​​​ലി​​​ക്കും പോ​​​ളി എ​​​ത്തി​​​ലി​​​നും ചേ​​​ർ​​​ന്ന​​​ത്: 26,546 രൂ​​​പ.
വീ​​​ണ്ടും മാറ്റിവയ്ക്കേണ്ടിവ​​​ന്നാ​​​ൽ: തു​​​ട​​​യെ​​​ല്ലി​​​നോ​​​ടു ചേ​​​രു​​​ന്ന ഭാ​​​ഗം: 62,770 രൂ​​​പ, കാ​​​ലെ​​​ല്ലി​​​നോ​​​ടു ചേ​​​രു​​​ന്നത് 31,220 രൂ​​​പ, ഇ​​​ൻ​​​സേ​​​ർ​​​ട്ട്: 15,870 രൂ​​​പ, ചി​​​ര​​​ട്ട: 4090 രൂ​​​പ. (എല്ലാറ്റിനും ജിഎസ്ടി പുറമേ )
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.