ഇറാക്കിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരും: സുഷമ സ്വരാജ്
ഇറാക്കിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരും: സുഷമ സ്വരാജ്
Thursday, July 27, 2017 12:33 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ക്കി​ൽ കാ​ണാ​താ​യ 39 ഇ​ന്ത്യ​ക്കാ​ർ​ക്കുവേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ഒ​രു രാ​ജ്യ​ത്ത​ല​വ​നും മ​റ്റൊ​രു രാ​ജ്യ​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് വേ​ണ്ട​ത്ര ആ​ത്മ​വി​ശ്വാ​സമുണ്ടെ​ന്നും സു​ഷ​മ രാ​ജ്യ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. കോ​ണ്‍ഗ്ര​സ് നേ​താ​വ് പ്ര​താ​പ് സിം​ഗ് ബാ​ജ്വ ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യാ​ണ് സു​ഷ​മ ഇ​ന്ന​ലെ രാ​ജ്യ​സ​ഭ​യി​ൽ വി​ശ​ദീ​ക​ര​ണം ന​ട​ത്തി​യ​ത്.

അ​തി​നി​ടെ, മ​ന്ത്രി​ക്ക് വി​വ​രം ല​ഭി​ച്ച ഉ​റി​വി​ടം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് ഇ​ത്ത​രം ര​ഹ​സ്യനീ​ക്ക​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ന​യ​ത​ന്ത്ര​പ​ര​മാ​യതി​നാ​ൽ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നാ​ണ് സു​ഷ​മ മ​റു​പ​ടി ന​ൽ​കി​യ​ത്. ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് അം​ഗം അം​ബി​കാ സോ​ണി ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​ത്ത​രം ര​ഹ​സ്യനീ​ക്ക​ങ്ങ​ളു​ടെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്താ​റു​ണ്ടോ എ​ന്ന സു​ഷ​മ​യു​ടെ ചോ​ദ്യം മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​നോ​ടാ​യി​രു​ന്നു.

ഇ​റാ​ക്കി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​രെ​ല്ലാം കൊ​ല്ല​പ്പെ​ട്ടെ​ന്ന​തി​ന് ഒ​രു​റ​പ്പു​മി​ല്ല. കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കാ​തെ അ​വ​ർ മ​രി​ച്ചു എ​ന്നു വി​ധി​യെ​ഴു​തു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യും ഒൗ​ദ്യോ​ഗി​ക​മാ​യും തെ​റ്റാ​ണ്. സ​ർ​ക്കാ​രി​ന്‍റെ നി​രു​ത്ത​ര​വാ​ദി​ത്തം കൂ​ടി​യാ​ണ​ത്. അ​തുകൊ​ണ്ടുത​ന്നെ താ​ൻ മു​ൻ​പു പ​റ​ഞ്ഞ വി​ര​ങ്ങ​ളി​ൽ മാ​പ്പു പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നും സു​ഷ​മ പ​റ​ഞ്ഞു.


എ​ന്നാ​ൽ, കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​ർ എ​ല്ലാ​വ​രും ജീ​വ​നോ​ടെ ഇ​രി​ക്കു​ന്ന എ​ന്ന​തി​ന് എ​ന്തെ​ങ്കി​ലും തെ​ളി​വു​ണ്ടോ എ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യം. അ​വ​ർ ജീ​വി​ച്ചി​രി​ക്കു​ന്ന​തി​നോ മ​രി​ച്ചു​വെ​ന്ന​തി​നോ തെ​ളി​വി​ല്ലെ​ന്ന കാ​ര്യം പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. കൃ​ത്യ​മാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ സ​ർ​ക്കാ​ർ അനു​മാ​ന​ത്തി​ലെ​ത്തി​ല്ലെ​ന്നും സു​ഷ​മ പ​റ​ഞ്ഞു.

ഈ ​വി​ഷ​യ​ത്തി​ൽ സാ​ധ്യ​മാ​യ എ​ല്ലാ രാ​ജ്യ​ങ്ങ​ളോ​ടും ഇ​ന്ത്യ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​രെ​യെ​ങ്കി​ലും തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തുകൊ​ണ്ടു ത​നി​ക്കോ സ​ർ​ക്കാ​രി​നോ എ​ന്തു നേ​ട്ട​മാ​ണു​ള്ള​തെ​ന്നും സു​ഷ​മ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.