ബിഹാർ, പശു വിഷയങ്ങളിൽ ലോക്സഭയിൽ ബഹളം
Thursday, July 27, 2017 12:22 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ ജെ​ഡി​യു നേ​താ​വ് നി​തീ​ഷ് കു​മാ​റി​ന്‍റെ മ​ല​ക്കം​മ​റി​ച്ചി​ലി​ൽ പാ​ർ​ല​മെ​ന്‍റി​ലും ബ​ഹ​ളം. ബിഹാ​ർ വി​ഷ​യ​ത്തി​നു പു​റ​മേ പ​ശു​വി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളി​ലും ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി.

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ​ത്തു​ട​ർ​ന്ന് ലോ​ക്സ​ഭ ഇ​ന്ന​ലെ ചേ​ർ​ന്ന് അ​ഞ്ചു മി​നി​ട്ടി​നു​ള്ളി​ൽ ത​ന്നെ പി​രി​ച്ചുവി​ടേ​ണ്ടി വ​ന്നു. ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ ആ​ർ​ജെ​ഡി എം​പി ജ​യ്പ്ര​കാ​ശ് നാ​രാ​യ​ണ്‍ യാ​ദ​വ് ബി​ഹാ​ർ വി​ഷ​യം ഉ​ന്ന​യി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​മാ​ണ് ബി​ഹാ​റി​ൽ ന​ട​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ആ​ർ​ജെ​ഡി എം​പി ശ​ബ്ദ​മു​യ​ർ​ത്തി.
അ​തി​നി​ടെ, കോ​ണ്‍ഗ്ര​സ് എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സും പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി.

പ്ലാ​ക്കാ​ർ​ഡു​ക​ളു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ കോ​ണ്‍ഗ്ര​സുകാ​ർ സ്പീ​ക്ക​ർ വി​വേ​ച​നം ഒ​ഴി​വാ​ക്കി നീ​തി കാ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളി​ലും കൊ​ല​പാ​ത​ക​ങ്ങ​ളി​ലും ച​ർ​ച്ച വേ​ണ​മെ​ന്നും കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ബ​ഹ​ളം രൂ​ക്ഷ​മാ​യ​തോ​ടെ സ്പീ​ക്ക​ർ സ​ഭ പി​രി​ച്ചു വി​ട്ടു.

ലോ​ക്സ​ഭ വീ​ണ്ടും ചേ​ർ​ന്ന​പ്പോ​ഴും കോ​ണ്‍ഗ്ര​സ് തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് അംഗങ്ങൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി.

പ​ശു​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ആ​ളു​ക​ളെ കൊ​ല്ലു​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ചോ​ദ്യോ​ത്ത​ര​വേ​ള നി​ർ​ത്തി​വ​ച്ചുള്ള ച​ർ​ച്ച സ്പീ​ക്ക​ർ ത​ള്ളി​ക്ക​ള​ഞ്ഞു. സ്പീ​ക്ക​റു​ടെ വി​ല​ക്ക് മ​റി​ക​ട​ന്നു പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടുപോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.