2,000 രൂപയുടെ അച്ചടി നിർത്തി; പകരം 200 വരും
2,000 രൂപയുടെ അച്ചടി നിർത്തി; പകരം 200 വരും
Wednesday, July 26, 2017 12:59 PM IST
മും​ബൈ: റി​സർ​വ് ബാ​ങ്ക് 2,000 രൂ​പ നോ​ട്ടി​ന്‍റെ അ​ച്ച​ടി നി​ർ​ത്തി​വ​ച്ചു; പ​ക​രം അ​ടു​ത്ത​മാ​സം ഇ​രു​നൂ​റു രൂ​പ നോ​ട്ട് വി​ത​ര​ണം തു​ട​ങ്ങും. വ​ലി​യ മൂ​ല്യ​മു​ള്ള ക​റ​ൻ​സി​യു​ടെ വി​ത​ര​ണം കു​റ​യ്ക്കു​ക എ​ന്ന​തും ഇ​ട​പാ​ടു​ക​ൾ പ​ര​മാ​വ​ധി ഡി​ജി​റ്റ​ൽ ആ​ക്കു​ക എ​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​ന​ട​പ​ടി.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ 500 രൂ​പ, 1,000 രൂ​പ നോ​ട്ടു​ക​ൾ റ​ദ്ദാ​ക്കി​യ ശേ​ഷം പുതിയ 500 രൂ​പ, 2,000 രൂ​പ നോ​ട്ടു​ക​ൾ ഇ​റ​ക്കി. റ​ദ്ദാ​ക്ക​പ്പെ​ട്ട​ത് 14 ല​ക്ഷം കോ​ടി​യി​ൽ​പ​രം രൂ​പ​യ്ക്കു​ള്ള നോ​ട്ടു​ക​ളാ​ണ്. അ​ത​ട​ക്കം 17.7 ല​ക്ഷം കോ​ടി രൂ​പ​യ്ക്കു​ള്ള ക​റ​ൻ​സി​യാ​ണ് 2016 ന​വം​ബ​ർ എ​ട്ടി​നു രാ​ജ്യ​ത്തു പ്ര​ചാ​ര​ത്തി​ലി​രു​ന്ന​ത്.

അ​തി​നു​ശേ​ഷം 2,000 രൂ​പ​യു​ടെ 370 കോ​ടി​യും 500 രൂ​പ​യു​ടെ 1400 കോ​ടി​യും നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കി. ര​ണ്ടും ചേ​രു​ന്പോ​ൾ 14.4 ല​ക്ഷം കോ​ടി രൂപ. റ​ദ്ദാ​ക്ക​പ്പെ​ട്ട ക​റ​ൻ​സി​യേ​ക്കാ​ൾ അ​ല്പം കൂ​ടു​ത​ൽ. 200 കോ​ടി നോ​ട്ടു​ക​ൾ കൂ​ടു​ത​ലാ​യി വി​ത​ര​ണം ചെ​യ്തു​ക​ഴി​ഞ്ഞാ​ൽ എ​ടി​എ​മ്മു​ക​ളി​ൽനി​ന്നു 2,000 രൂ​പ മാ​റ്റി 200 രൂ​പ വ​യ്ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​ല​രും കാണു​ന്നു​ണ്ട്. എ​ടി​എം സേ​വ​ന​ദാ​താ​വാ​യ എ​ഫ്ഐ​​സിയുടെ മേധാവി രാ​ധാ​രാ​മ​ദു​രൈ ഈ ​അ​ഭി​പ്രാ​യം പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.


ക്ര​​​മേ​​​ണ 500 രൂ​​​പ, 2000 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​കയാ ണ് ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്നു ക​​​രു​​​തു​​​ന്ന​​​വ​​​രു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.