ഐഎസ് തടവിലാക്കിയ ഇന്ത്യക്കാരുടെ ജീവനിൽ ഉറപ്പില്ലെന്ന് ഇറാക്ക് മന്ത്രി
Monday, July 24, 2017 1:03 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ക്കി​ലെ മൊ​സൂ​ളി​ൽ ഐ​എ​സ് ഭീ​ക​ര​ർ ത​ട​വി​ലാ​ക്കി​യ 39 ഇ​ന്ത്യ​ക്കാ​ർ ജീ​വി​ച്ചി​രി​പ്പു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ല്ലെ​ന്ന് ഇ​റാ​ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ബ്രാ​ഹിം ജാ​ഫ​റി.

ഇ​ന്ത്യ​ക്കാ​ർ ജീ​വ​നോ​ടെ​യു​ണ്ടോ അ​തോ കൊ​ല്ല​പ്പെ​ട്ടോ എ​ന്ന കാ​ര്യ​ത്തി​ൽ ഇറാക്കി സ​ർ​ക്കാ​രി​ന് ഉ​റ​പ്പി​ല്ലെ​ന്നാ​ണ് ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ജാ​ഫ​റി ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞ​ത്.

ഇ​ട​നി​ല​ക്കാ​ർ വ​ഴി ഭീ​ക​ര​രു​മാ​യി സം​സാ​രി​ക്കാ​ൻ ഇ​റാ​ക്ക് സ​ർ​ക്കാ​ർ ശ്ര​മി​ച്ചി​രു​ന്നു. 39 ഇ​ന്ത്യ​ക്കാ​രെ​ക്കു​റി​ച്ചും അ​വ​രു​ടെ കു​ടും​ബ​ത്തെ​ക്കു​റി​ച്ചും ത​ങ്ങ​ളു​ടെ സ​ർ​ക്കാ​രി​ന് ആ​ശ​ങ്ക​യു​ണ്ട്. ഈ ​വി​ഷ​യം വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു വ​ർ​ഷം മു​ൻ​പ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യ ഇ​ന്ത്യാ​ക്കാ​രെ ക​ണ്ടെ​ത്താ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും തു​ട​രു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​താ​യും ഇ​ബ്രാ​ഹിം ജാ​ഫ​റി പ​റ​ഞ്ഞു.


അ​തി​നി​ടെ, വി​ഷ​യ​ത്തി​ൽ സു​ഷ​മ സ്വ​രാ​ജ് പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സ്താ​വ​ന ന​ട​ത്തു​മെ​ന്നു സ​ർ​ക്കാ​ർ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​ക്കെ​തി​രെ അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നു കോ​ണ്‍ഗ്ര​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.