കാഷ്മീരി പണ്ഡിറ്റുകളുടെ കൊലക്കേസ്: ഹർജി സുപ്രീംകോടതി തള്ളി
കാഷ്മീരി പണ്ഡിറ്റുകളുടെ കൊലക്കേസ്: ഹർജി സുപ്രീംകോടതി തള്ളി
Monday, July 24, 2017 12:35 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി പ​ണ്ഡി​റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 215 കേ​സു​ക​ൾ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. 1989-90 കാ​ല​ത്ത് 700ഓ​ളം കാ​ഷ്മീ​രി പ​ണ്ഡി​റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തു ചൂ​ണ്ടി​ക്കാ​ട്ടി റൂ​ട്സ് ഓ​ഫ് കാ​ഷ്മീ​ർ എ​ന്ന സം​ഘ​ട​ന​യാ​ണ് സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ൽ, 27 വ​ർ​ഷ​മാ​യി പ​രാ​തി​ക്കാ​ര​ൻ ഹ​ർ​ജി​യി​ൽ അ​ട​യി​രി​ക്കു​കയാ​യി​രു​ന്നു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹ​റും ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡും ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച്, അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ 27 വ​ർ​ഷ​ത്തി​നു ശേ​ഷം എ​ങ്ങ​നെ​യാ​ണ് തെ​ളി​വ് ശേ​ഖ​രി​ക്കു​ക​യെ​ന്നും ചോ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ കേ​ന്ദ്ര​വും സം​സ്ഥാ​ന സ​ർ​ക്കാ​രും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ വാ​ദ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.