എംപിമാരുടെ പെരുമാറ്റം മുറിവേൽപ്പിച്ചെന്ന് സ്പീക്കർ
Monday, July 24, 2017 12:35 PM IST
ന്യൂ​ഡ​ൽ​ഹി: ലോക്സഭയി​ലെ കോ​ണ്‍ഗ്ര​സ് അംഗങ്ങളു​ടെ പെ​രു​മാ​റ്റം ത​ന്നെ ആ​ഴ​ത്തി​ൽ മു​റി​വേ​ൽ​പ്പി​ച്ചു​വെ​ന്ന് ലോ​ക്സ​ഭാ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ. ചോ​ദ്യോ​ത്ത​ര വേ​ള​യ്ക്ക് ശേ​ഷം വി​ഷ​യം ഉ​ന്ന​യി​ക്കാ​മെ​ന്നു മാ​ത്ര​മാ​ണ് കോ​ണ്‍ഗ്ര​സ് എം​പി​മാ​രോ​ട് പ​റ​ഞ്ഞ​ത്. അ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ ത​നി​ക്ക് അ​ങ്ങേ​യ​റ്റം ദുഃഖ​മു​ണ്ടെ​ന്ന് സ്പീ​ക്ക​ർ പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് പ്ര​തി​ക​രി​ച്ചു.

ആ​ൾ​ക്കൂ​ട്ട​ങ്ങ​ളുടെ അ​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​ഷ​യം ചോ ദ്യോത്തര വേളയ്ക്കുശേഷം ഉ​ന്ന​യി​ക്കാ​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യോ​ട് പ​റ​ഞ്ഞ​ത്. സാ​ധാ​ര​ണ നി​ല​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള റ​ദ്ദാ​ക്കാ​റി​ല്ല. താൻ പാർലമെന്‍റ് ചട്ടങ്ങൾ പിന്തുടരുക മാത്രമാണ് ചെയ്തത്. രാ​ഷ്‌ട്ര​പതി പ്ര​ണാ​ബ് മു​ഖ​ർ​ജി ത​ന്‍റെ വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ൾ ത​ട​സ​മി​ല്ലാ​തെ ന​ട​ക്ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.