ബിജെപിയിലെ കോ​ഴ വിവാദം : സിബിഐ അന്വേഷിച്ചേക്കും
ബിജെപിയിലെ കോ​ഴ വിവാദം : സിബിഐ അന്വേഷിച്ചേക്കും
Sunday, July 23, 2017 12:03 PM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ൾ കോ​ഴ വാ​ങ്ങി​യെ​ന്ന സം​ഭ​വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തേ​ക്കും. കേ​സ് ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്നു സി​ബി​ഐ കേ​ന്ദ്രസ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​താ​യാ​ണു സൂ​ച​ന.

മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പ​ല കേ​സു​ക​ളും നേ​രത്തേ സി​ബി​ഐ അ​ന്വേ​ഷി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ കേ​സും ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യം സി​ബി​ഐ ആ​ലോ​ചി​ക്കു​ന്ന​ത്.


സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണു തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട ത്. ​അ​ല്ലെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യോ സു​പ്രീംകോ​ട​തി​യോ ഉ​ത്ത​ര​വി​ടേ​ണ്ടി​വ​രും. അ​തേ​സ​മ​യം, ഹ​വാ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​നാ​ന്ത​ര ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​തി​നാ​ൽ സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.