അഹമ്മദ് പട്ടേൽ രാജ്യസഭാ സ്ഥാനാർഥി
അഹമ്മദ് പട്ടേൽ രാജ്യസഭാ സ്ഥാനാർഥി
Sunday, July 23, 2017 11:52 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഗു​​ജ​​റാ​​ത്തി​​ലെ രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ൽ വീ​​ണ്ടും കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​കും. കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി​​യു​​ടെ രാ​​ഷ്‌​​ട്രീ​​യ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി​​യാ​​യ അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ൽ നാ​​ലു ത​​വ​​ണ രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​യി​​ട്ടു​​ണ്ട്.

1993ലാ​​ണ് ആ​​ദ്യ​​മാ​​യി രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​യ​​ത്. മു​​തി​​ർ​​ന്ന നേ​​താ​​വ് ശ​​ങ്ക​​ർ സിം​​ഗ് വ​​ഗേ​​ല പാ​​ർ​​ട്ടി​​വി​​ട്ട​​ത് തി​​രി​​ച്ച​​ടി​​യാ​​ണെ​​ങ്കി​​ലും പ​​ട്ടേ​​ലി​​ന്‍റെ വി​​ജ​​യ​​ത്തെ ബാ​​ധി​​ക്കി​​ല്ലെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണു കോ​​ൺ​​ഗ്ര​​സ്. 182 അം​​ഗ സ​​ഭ​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ന് 57 സീ​​റ്റു​​ണ്ട്. രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു ജ​​യി​​ക്കാ​​ൻ 47 എം​​എ​​ൽ​​എ​​മാ​​രു​​ടെ പി​​ന്തു​​ണ മ​​തി. ര​​ണ്ടം​​ഗ​​ങ്ങ​​ളു​​ള്ള എ​​ൻ​​സി​​പി​​യും ഒ​​രം​​ഗ​​മു​​ള്ള ജെ​​ഡി-​​യു​​വും കോ​​ൺ​​ഗ്ര​​സി​​നെ പി​​ന്തു​​ണ​​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.