ആയുധബലമില്ല: യുദ്ധമുഖത്ത് ഇന്ത്യൻ സേന പതറുമെന്ന് സിഎജി
ആയുധബലമില്ല: യുദ്ധമുഖത്ത് ഇന്ത്യൻ സേന  പതറുമെന്ന് സിഎജി
Saturday, July 22, 2017 1:26 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ലെ സൈ​നി​ക​രെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി​യും സം​ഘ​പ​രി​വാ​റും നി​ര​ന്ത​രം രാ​ജ്യ​ത്തെ ഓ​ർ​മി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കേ സൈ​ന്യ​ത്തി​ന്‍റെ നി​ല പ​രു​ങ്ങ​ലി​ലെ​ന്നു റി​പ്പോ​ർ​ട്ട്. യു​ദ്ധമുണ്ടാ​യാ​ൽ ഇ​ന്ത്യ​ൻ സേ​ന​യു​ടെ പ​ക്ക​ൽ പി​ടി​ച്ചു നി​ൽ​ക്കാ​ൻ പോ​ലു​മു​ള്ള ആ​യു​ധ​ങ്ങ​ൾ ഇ​ല്ലെ​ന്നു ക​ണ്‍ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ (സി​എ​ജി) റി​പ്പോ​ർ​ട്ട് ന​ൽ​കി.

2013നു ​ശേ​ഷം സൈ​ന്യ​ത്തി​ന്‍റെ ആ​യു​ധ​ശേ​ഷി​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഒ​രു നീ​ക്ക​വും സ​ർ​ക്കാ​ർ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്‍റി​ൽ വ​ച്ച റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ദീ​ർ​ഘ​നാ​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന ഒ​രു യു​ദ്ധ സാ​ഹ​ച​ര്യം വ​ന്നു ചേ​ർ​ന്നാ​ൽ പ്ര​തി​രോ​ധ​​ത്തി​ന് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നാ​കി​ല്ലെ​ന്നാ​ണ് സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

യു​ദ്ധ സ​ജ്ജ​മാ​കാ​ൻ സൈ​ന്യ​ത്തി​ന് 152 ത​രം ആ​യു​ധ​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​തി​ൽ ഇ​ന്ത്യ​ൽ സൈ​ന്യ​ത്തി​ന്‍റെ കൈ​വ​ശം നി​ല​വി​ൽ 55 ശ​ത​മാ​നം ആ​യു​ധ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തു​വ​ച്ച് വെ​റും 15 ദി​വ​സം മാ​ത്ര​മേ യു​ദ്ധ​മു​ഖ​ത്ത് പി​ടി​ച്ചു നി​ൽ​ക്കാ​നാ​കൂ എ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്‍റെ ആ​യു​ധ ശേ​ഖ​ര​ത്തി​ൽ കു​റ​വു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ടാ​മ​ത്തെ സി​എ​ജി റി​പ്പോ​ർ​ട്ടാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത്. കേ​ന്ദ്ര നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​യു​ധ സം​ഭ​ര​ണ ശാ​ല​യാ​യ ഓ​ർ​ഡ്ന​ൻ​സ് ഫാ​ക്ട​റി ബോ​ർ​ഡ് (ഒ​എ​ഫ്ബി) ആ​ണ് സൈ​ന്യ​ത്തി​ന് ആ​വ​ശ്യ​മാ​യ ആ​യു​ധ​ങ്ങ​ളു​ടെ 90 ശ​ത​മാ​ന​വും വാ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, സൈ​ന്യം ആ​വ​ശ്യ​പ്പെ​ട്ട ആ​യു​ധ​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​ലും ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാണു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. വാ​ങ്ങാ​നു​ള്ള ആ​യു​ധ​ങ്ങ​ളു​ടെ പ​ട്ടി​ക സൈ​ന്യം 2009ൽ ​സ​മ​ർ​പ്പി​ച്ച​താ​ണ്.

സൈ​ന്യ​ത്തി​ന്‍റെ ആ​യു​ധ​ബ​ലം കൂ​ട്ടു​ന്ന​തി​നാ​യി 16,500 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു വെ​ച്ചിരുന്നു. 2019 ആ​കു​ന്പോ​ഴേ ക്കും ആ​യു​ധ ദൗ​ർ​ല​ഭ്യം കു​റ​യ്ക്കാൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. എ​ന്നാ​ൽ, ഇ​തി​നാ​യി ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സി​എ​ജി കു​റ്റ​പ്പെ​ടു​ത്തു​ന്നു.


ഉ​റി സൈ​നി​ക ക്യാ​ന്പി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തെ ചെ​റു​ക്കു​ന്ന​തി​നാ​യി 20,000 കോ​ടി രൂ​പ​യു​ടെ ആ​യു​ധ​ങ്ങ​ളാ​ണ് സൈ​ന്യം ഉ​പ​യോ​ഗി​ച്ച​ത്. ഇ​തി​ന് ശേ​ഷം ആ​യു​ധ ശേ​ഖ​ര​ത്തി​ലു​ണ്ടാ​യ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സി​എ​ജി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ആ​യു​ധക്ഷാ​മം ഉ​ട​ൻ പ​രി​ഹ​രി​ക്കും

ന്യൂ​ഡ​ൽ​ഹി: ആയുധ ശേഷിയിൽ ഇന്ത്യൻ സേനയ്ക്കുള്ള കുറവ് ഒ​രു​ മാ​സ​ത്തി​നു​ള്ളി​ൽ പ​രി​ഹ​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ. അ​ടു​ത്ത മാ​സം ആ​ദ്യം മു​ത​ൽ യു​ദ്ധ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യും. അ​ടു​ത്ത വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 40 ദി​വ​സം യു​ദ്ധ​മു​ഖ​ത്ത് നി​ല​യു​റ​പ്പി​ക്കാ​ൻ ത​ക്ക വി​ധ​ത്തി​ൽ സൈ​ന്യ​ത്തെ സ​ജ്ജ​മാ​ക്കും വി​ദേ​ശ വി​ത​ര​ണ​ക്കാ​രി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കു​മ​തി​ക്കു ത​യാ​റാ​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഉ​റി ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു ശേ​ഷം 12,000 കോ​ടി രൂ​പ​യു​ടെ ആ​യു​ധ​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം ഓ​ർ​ഡ​ർ ന​ൽ​കി​യ​ത് സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നു സ​ർ​ക്കാ​ർ ​വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ യു​ദ്ധ​സ​ന്ന​ദ്ധരാ​കാ​ൻ വി​ത​ര​ണം ചെ​യ്ത ആ​യു​ധ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ളും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​ടി​യ​ന്ത​രാ​വ​ശ്യ​ത്തി​നു​ള്ള യു​ദ്ധ​സാ​മ​ഗ്രി​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ക​ര​സേ​ന ഉ​പ​മേ​ധാ​വി ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ശ​ര​ത് ച​ന്ദി​നു ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണു സി​എ​ജി റി​പ്പോ​ർ​ട്ട് വ​ന്ന​തെ​ന്നും സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.