ജിഎസ്ടിയിൽ കോംപോസിഷന് ഓഗസ്റ്റ് 16 വരെ അപേക്ഷ നൽകാം
ജിഎസ്ടിയിൽ കോംപോസിഷന്  ഓഗസ്റ്റ് 16 വരെ  അപേക്ഷ നൽകാം
Saturday, July 22, 2017 12:54 PM IST
ന്യൂ​ഡ​ൽ​ഹി: ജി​എ​സ്ടി (ച​ര​ക്കു​സേ​വന നി​കു​തി)​യി​ൽ കോം​പോ​സി​ഷ​ൻ സ്കീ​മി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യം ഓ​ഗ​സ്റ്റ് 16 വ​രെ നീ​ട്ടി. 20 ല​ക്ഷം മു​ത​ൽ 75 ല​ക്ഷം വ​രെ രൂ​പ വാ​ർ​ഷി​ക ടേ​ണോ​വ​റു​ള്ള നി​കു​തി​ദാ​യ​ക​ർ​ക്കാ​ണു കോം​പോ​സി​ഷ​ൻ സ്കീം ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ ചേ​രാ​നാ​യി സി​എം​പി 01 എ​ന്ന ഫോം ​സ​മ​ർ​പ്പി​ക്ക​ണം. ഇ​തു സ​മ​ർ​പ്പി​ക്കാ​നാ​ണ് ഓ​ഗ​സ്റ്റ് 16 വ​രെ സ​മ​യ​മ​നു​വ​ദി​ച്ച​ത്.

കോം​പോ​സി​ഷ​ൻ സ്കീ​മി​ൽ ചേ​ർ​ന്നാ​ൽ വ്യാ​പാ​രി​ക​ൾ വി​റ്റു​വ​ര​വി​ന്‍റെ ഒ​ന്നും ചെ​റു​കി​ട വ്യവസായികൾ ര​ണ്ടും റ​സ്റ്ററന്‍റു​ക​ൾ അ​ഞ്ചും ശ​ത​മാ​നം ജി​എ​സ്ടി​യാ​യി ന​ൽ​കി​യാ​ൽ മ​തി. അ​വ​ർ നി​കു​തി ഈ​ടാ​ക്കു​ക​യോ എ​ല്ലാ ബി​ല്ലും അ​പ്‌​ലോ​ഡ് ചെ​യ്യു​ക​യോ വേ​ണ്ട. മൂ​ന്നു​മാ​സം കൂ​ടു​ന്പോ​ൾ വ്യാ​പാ​ര സ്റ്റേ​റ്റ്മെ​ന്‍റ് ന​ൽ​കി​യാ​ൽ മ​തി.


വാ​റ്റോ സേ​വ​നനി​കു​തി​യോ എ​ക്സൈ​സ് ഡ്യൂ​ട്ടി​യോ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​രി​ൽ ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ​ക്കു ര​ജി​സ്ട്രേ​ഷ​ൻ കാ​ൻ​സ​ൽ ചെ​യ്യാ​ൻ സെ​പ്റ്റം​ബ​ർ 30 വ​രെ സ​മ​യം ന​ൽ​കി. പ​ഴ​യ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ​ക്കു ജി​എ​സ്ടി​യി​ലേ​ക്ക് ഓ​ട്ടോ​മാ​റ്റി​ക്കാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കി​യി​രു​ന്നു. ജി​എ​സ്ടി​യി​ൽ വി​റ്റു​വ​രവ് 20 ല​ക്ഷം രൂ​പ​യെ​ങ്കി​ലു​മു​ള്ള​വ​ർ ചേ​ർ​ന്നാ​ൽ മ​തി. അ​ത്ര​യും ഇ​ല്ലാ​ത്ത​വ​ർ​ക്കു ര​ജി​സ്ട്രേ​ഷ​ൻ കാ​ൻ​സ​ൽ ചെ​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.