സുനന്ദ പുഷ്കറിന്‍റെ മരണം: അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നു ഡൽഹി പോലീസ്
സുനന്ദ പുഷ്കറിന്‍റെ മരണം: അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നു ഡൽഹി പോലീസ്
Saturday, July 22, 2017 12:54 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ശി ത​രൂ​ർ എം​പി​യു​ടെ ഭാ​ര്യ സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി പോ​ലീ​സ് കോ​ട​തി​യി​ൽ. സു​ന​ന്ദ​യു​ടെ മ​ര​ണ​കാ​ര​ണം ഇ​നി​യും വ്യ​ക്ത​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ, കേ​സി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​ക്കെ​തി​രേ സു​ന​ന്ദ​യു​ടെ മ​ക​ൻ ശി​വ് മേ​നോ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ത​ന്‍റെ മാ​താ​വി​ന്‍റെ മ​ര​ണ​ത്തി​ൽ സ്വാ​മി​യു​ടെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശി​വ് മേ​നോ​ൻ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വി​കാ​സ് പ​ഹ്വ മു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി​യി​ൽ 24ന് ​വാ​ദം കേ​ൾ​ക്കും.

ജ​സ്റ്റീ​സ് ജി.​എ​സ്. സി​സ് താ​നി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.