ഗോരക്ഷാ ആക്രമണങ്ങൾ: നടപടിയെടുക്കേണ്ടതു സംസ്ഥാനങ്ങളെന്നു കേന്ദ്രം
ഗോരക്ഷാ ആക്രമണങ്ങൾ: നടപടിയെടുക്കേണ്ടതു സംസ്ഥാനങ്ങളെന്നു കേന്ദ്രം
Friday, July 21, 2017 1:29 PM IST
ന്യൂ​ഡ​ൽ​ഹി: ഗോ​ര​ക്ഷാ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളാ​ണെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു. പ​ശു​വി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന അ​ക്ര​മസം​ഭ​വ​ങ്ങ​ളെ ത​ങ്ങ​ൾ ഒ​ട്ടും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​രപ​രി​ധി​യി​ലു​ള്ള​താ​ണെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള​വ നി​യ​ന്ത്രി​ക്കേ​ണ്ടതു ​സം​സ്ഥാ​ന​ങ്ങ​ളാ​ണെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ര​ഞ്ജി​ത് കു​മാ​ർ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര​ത്തോടും ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്‌​ട്ര, ജാ​ർ​ഖ​ണ്ഡ്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളോ​ടും കോ​ട​തി നി​ർ​ദേ​ശി​ച്ചു. നേ​ര​ത്തേ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ളും ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്നു കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സം​സ്ഥാ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തു ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ​യാ​ണു കോ​ട​തി ന​ട​പ​ടി​യെ​ടു​ത്ത​ത്. ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ എ​ന്ന പേ​രി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് നി​യ​മ പ​രി​ര​ക്ഷ​യു​ണ്ടോ​യെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചി​രു​ന്നു.


അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യ​താ​യി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഗോ​സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യ​മപ്ര​കാ​രം ഏ​തെ​ങ്കി​ലും സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഇ​തു​വ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ലു​ള്ള​വ​രെ​ ജ​യി​ലി​ൽ അ​ട​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.