കോഴ ആരോപണം അന്വേഷിക്കും: കേന്ദ്രം
കോഴ ആരോപണം അന്വേഷിക്കും: കേന്ദ്രം
Thursday, July 20, 2017 1:18 PM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​വ​ദി​ക്കാ​ൻ കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ 5.60 കോ​ടി രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചു പ​രി​ശോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ജെ.​പി. ന​ഡ്ഡ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. കോ​ഴ ആ​രോ​പ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യി​ല്ല. ഏ​താ​യാ​ലും പ​രി​ശോ​ധി​ക്കും. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണ​മോ​യെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്ന് ന​ഡ്ഡ വി​ശ​ദീ​ക​രി​ച്ചു.

കോ​ഴ സം​ഭ​വം പാ​ർ​ട്ടി​ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​യ​തി​നെ​ക്കു​റി​ച്ച് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം സം​സ്ഥാ​ന നേതാ​ക്ക​ളോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ൽ ഈ ​പ്ര​ശ്നം വ​ലി​യ വി​വാ​ദ​മാ​യതും ലോ​ക്സ​ഭ മൂ​ന്നു ത​വ​ണ നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്ന​തും ബി​ജെ​പി​യെ​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​യും പ​തി​വി​ല്ലാ​തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ഴ​യാ​രോ​പ​ണം പ​രി​ശോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.