പ്രതിപക്ഷ ബഹളത്തിൽ മുങ്ങി ലോക്സഭ
പ്രതിപക്ഷ ബഹളത്തിൽ മുങ്ങി ലോക്സഭ
Tuesday, July 18, 2017 12:48 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ൽ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം ലോ​ക്സ​ഭ ന​ട​പ​ടി​ക​ളി​ലേ​ക്കൊ​ന്നും ക​ട​ക്കാ​തെ പി​രി​ഞ്ഞു. പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളി​ലും ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ളി​ലും പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ ഈ ​വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ൽ നി​ന്നു മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം എ​ഴു​ന്നേ​റ്റു നി​ന്നു. കോ​ണ്‍ഗ്ര​സ്, ജെ​ഡി-​യു, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, ആ​ർ​ജെ​ഡി, ഇ​ട​തു പാ​ർ​ട്ടി​ക​ളും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യും പ്ലാ​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​യും പ്ര​തി​ഷേ​ധി​ച്ചു.

കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​ൽ നി​ന്നും ശ്ര​ദ്ധ തി​രി​ക്കാ​ൻ പ​ശു സം​ര​ക്ഷ​ണ​ത്തെ ആ​യു​ധ​മാ​ക്കു​ന്നു എ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. ഇ​തി​നി​ടെ എ​ഡി​എം​കെ നേ​താ​വ് ശ​ശി​ക​ല​യ്ക്കു ജ​യി​ലി​ൽ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ ന്നു ​റി​പ്പോ​ർ​ട്ട് ചെ​യ്ത ഡി​ഐ​ജി ഡി. ​രൂ​പ​യെ സ്ഥ​ലം മാ​റ്റി​യ​തി​നെ​തി​രേ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ബി​ജെ​പി അം​ഗ​ങ്ങ​ളും പ്ര​തി​ഷേ​ധ​വു​മാ​യി എ​ഴു​ന്നേ​റ്റു.


പ്ര​തി​പ​ക്ഷ ബ​ഹ​ളം രൂ​ക്ഷ​മാ​യ​തോ​ടെ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ സ​ഭ നി​ർ​ത്തി​വ​ച്ചു. വീ​ണ്ടും ചേ​ർ​ന്ന​പ്പോ​ഴും പ്ര​തി​പ​ക്ഷം സ​ർ​ക്കാ​ർ വി​രു​ദ്ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. ബ​ഹ​ളം രൂ​ക്ഷ​മാ​യ​തോ​ടെ സ്പീ​ക്ക​ർ സ​ഭ ഇ​ന്ന​ല​ത്തേ​ക്കു പി​രി​ച്ചു​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.