കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ചു വയസുകാരന്‍ മരിച്ചു
Tuesday, June 27, 2017 12:16 PM IST
പൂ​​​ന: മ​​​ഹാ​​​രാ​​​ഷ‌്ട്ര​​​യി​​​ലെ സ​​​ത്താ​​റ ജി​​​ല്ല​​​യി​​​ല്‍ കു​​​ഴ​​​ല്‍ക്കി​​​ണ​​​റി​​​ല്‍ അ​​​ക​​​പ്പെ​​​ട്ട അ​​​ഞ്ചു വ​​​യ​​​സു​​​കാ​​​ന്‍ മ​​​രി​​​ച്ചു. കി​​​ണ​​​റ്റി​​​ല്‍നി​​​ന്നു വീ​​​ണ്ടെ​​​ടു​​​ത്ത കു​​​ട്ടി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

കി​​​ണ​​​റി​​​ന് 300 അ​​​ടി താ​​​ഴ്ച​​​യാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 20 അ​​​ടി താ​​​ഴ്ച​​​യി​​​ലാ​​​ണ് കു​​​ട്ടി കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്ന​​​ത്. വീ​​​ഴ്ച​​​യി​​​ല്‍ കു​​​ട്ടി​​​യു​​​ടെ മു​​​ഖ​​​ത്തേ​​​ക്കു മ​​​ണ്ണി​​​ടി​​​ഞ്ഞു വീ​​​ണു ശ്വാ​​​സ​​​ത​​​ട​​​സം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നാ​​​ലാ​​​കാം മ​​​ര​​​ണ​​​പ്പെ​​​ട്ട​​​തെ​​​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ സം​​​ഘം പ​​​റ​​​ഞ്ഞു. കാ​​​ര്‍ഷി​​​കാ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കാ​​​യി കു​​​ഴി​​​ച്ച കു​​​ഴ​​​ല്‍ക്കി​​​ണ​​​റി​​​ലാ​​​ണ് കു​​​ട്ടി വീ​​​ണ​​​ത്. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, ദേ​​​ശീ​​​യ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ സേ​​​നാം​​​ഗ​​​ങ്ങ​​​ള്‍, മെ​​​ഡി​​​ക്ക​​​ല്‍ സം​​​ഘം എ​​​ന്നി​​​വർ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​ന് നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.