മീരാ കുമാറിനെ ട്വിറ്ററിൽ വിമർശിച്ച സുഷമയ്ക്കു കോൺഗ്രസിന്‍റെ മറുപടി
മീരാ കുമാറിനെ ട്വിറ്ററിൽ വിമർശിച്ച സുഷമയ്ക്കു കോൺഗ്രസിന്‍റെ മറുപടി
Monday, June 26, 2017 1:07 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്ര​പ​തി സ്ഥാ​നാ​ർ​ഥി മീ​രാ കു​മാ​റി​നെ​തി​രേ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ട്വി​റ്റ​റി​ൽ പ​രോ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​തി​നു മ​റു​പ​ടി​യാ​യി വീ​ഡി​യോ ട്വീ​റ്റു​മാ​യി കോ​ണ്‍ഗ്ര​സും രം​ഗ​ത്ത്. മീ​രാ കു​മാ​ർ ലോ​ക്സ​ഭാസ്പീ​ക്ക​റാ​യി​രി​ക്കേ, പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ത​ന്‍റെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​താ​ണ് കോ​ണ്‍ഗ്ര​സി​നെ പ്ര​കോ​പി​പ്പി​ച്ച​ത്.

പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​യി ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന മീ​രാ കു​മാ​റി​ന്‍റെ ന​ട​പ​ടി​ക​ളെ പ്ര​ശം​സി​ക്കു​ന്ന സു​ഷ​മ​യു​ടെ വീ​ഡി​യോ ക്ലി​പ്പിം​ഗാ​ണ് കോ​ണ്‍ഗ്ര​സ് മ​റു​പ​ടി​യാ​യി പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ര​ണ്ടാം യു​പി​എ സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച വി​ഷ​യം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ മീ​രാ കു​മാ​ർ ആ​റു മി​നി​റ്റി​നി​ട​യി​ൽ 60 ത​വ​ണ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് 2013ലെ ​വീ​ഡി​യോ ക്ലി​പ്പിം​ഗ് പോ​സ്റ്റ് ചെ​യ്ത സു​ഷ​മ​യു​ടെ ആ​രോ​പ​ണം. പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ത​ന്നോ​ടു ലോ​ക്സ​ഭാ സ്പീ​ക്ക​റാ​യി​രു​ന്ന ആ​ൾ ഇ​ങ്ങ​നെ​യാ​ണു പെ​രു​മാ​റി​യ​തെ​ന്ന കു​റി​പ്പോ​ടെ​യാ​യി​രു​ന്നു ട്വീ​റ്റ്. മീ​രാ കു​മാ​ർ ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യു​ള്ള ഒ​രു പ​ത്ര​വാ​ർ​ത്ത​യു​ടെ വെ​ബ്സൈ​റ്റി​ന്‍റെ ലി​ങ്കും ഈ ​ട്വീ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.


എ​ന്നാ​ൽ, പ്ര​സം​ഗ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത് ഒ​ഴി​ച്ചാ​ൽ പ്ര​സം​ഗം ചു​രു​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യാ​ണ് മീ​രാ കു​മാ​ർ ന​ട​ത്തി​യ​തെ​ന്നു വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണെ​ന്നു കോ​ൺ​ഗ്ര​സ് പ​റ​യു​ന്നു. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സ​ഭ സു​ഗ​മ​മാ​യി ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന മീ​രാ കു​മാ​റി​നെ പ്ര​ശം​സി​ക്കു​ന്ന സു​ഷ​മ സ്വ​രാ​ജി​ന്‍റെ വീ​ഡി​യോ കോ​ണ്‍ഗ്ര​സ് ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. സ​ർ​ക്കാ​രി​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​ന​ത്തി​രി​ക്കു​ന്ന മ​ന്ത്രി പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ളെ രാ​ഷ്‌​ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.