നീറ്റ്; മലയാളിക്ക് ആറാം റാങ്ക്
നീറ്റ്; മലയാളിക്ക് ആറാം റാങ്ക്
Friday, June 23, 2017 12:28 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഏ​കീ​കൃ​ത പ​രീ​ക്ഷ (നീ​റ്റ്) ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.ദേശീയതല ത്തി ൽ ആ​റാം റാ​ങ്കും സംസ്ഥാനത്ത് ഒ ന്നാം റാങ്കും ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശിയും കാഞ്ഞി രപ്പള്ളി ആ​​ന​​ക്ക​​ല്ല് സെ​ന്‍റ് ആ​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ൾ വിദ്യാർഥിയുമായ ഡെ​റി​ക് ജോ​സ​ഫി​നാ​ണ്.

പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള ന​വ്ദീ​പ് സിം​ഗ് ഒ​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ർ​ചി​ത് ഗു​പ്ത ര​ണ്ടും മ​നി​ഷ് മു​ൽ​ചാ​ന്ദ്നി മൂ​ന്നാം റാ​ങ്കും നേ​ടി. 720ൽ 697 ​മാ​ർ​ക്ക് വാ​ങ്ങി​യാ​ണ് ന​വ്ദീ​പ് സിം​ഗ് ഒ​ന്നാം റാ​ങ്ക് സ്വ​ന്ത​മാ​ക്കി​യ​ത്.


ആ​ദ്യ​ത്തെ 25 റാ​ങ്കു​ക​ളി​ൽ മ​ല​യാ​ളി​ക​ളാ​യ ന​ദാ ഫാ​ത്തി​മ 18-ാമ​താ​യും മ​രി​യ ബി​ജി വ​ർ​ഗീ​സ് 21-ാമ​താ​യും ഇ​ടം നേ​ടി. ഫ​ലം cbseneet.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.
11,38,890 പേ​ർ നീ​റ്റ് പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ൾ 6,11,539 പേ​ർ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. 2,66,221 ആ​ണ്‍കു​ട്ടി​ക​ളും 3,45,313 പെ​ണ്‍കു​ട്ടി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.