ശശികലയ്ക്കെതിരേ കുറ്റങ്ങൾ ചുമത്തി
ശശികലയ്ക്കെതിരേ കുറ്റങ്ങൾ ചുമത്തി
Wednesday, June 21, 2017 1:14 PM IST
ചെ​​​ന്നൈ: വി​​​ദേ​​​ശ നാ​​​ണ​​​യ വി​​​നി​​​മ​​​യ ച​​​ട്ട​​​ലം​​​ഘ​​​ന​​​ക്കേ​​​സി​​​ൽ (ഫെ​​​റ) അ​​​ണ്ണാ ഡി​​​​എം​​​​കെ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​കെ. ശ​​​​ശി​​​​ക​​​​ല​​​​യ്ക്കെ​​​​തി​​​​രേ കു​​​​റ്റ​​​​ങ്ങ​​​​ൾ ചു​​​​മ​​​​ത്തി. അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്ത് സ​​​​ന്പാ​​​​ദ​​​​ന​​​​ക്കേ​​​​സി​​​​ൽ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ പ​​​​ര​​​​പ്പ​​​​ന അ​​​​ഗ്ര​​​​ഹാ​​​​ര ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ശ​​​ശി​​​ക​​​ല ഇ​​​ന്ന​​​ലെ വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സിം​​​ഗി​​​ലൂ​​​ടെ​​യാ​​യി​​രു​​ന്നു ചെ​​​ന്നൈ​​​യി​​​ലെ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​ ന​​ട​​പ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.

സാ​​​​ന്പ​​​​ത്തി​​​​ക കു​​​​റ്റ​​​​ങ്ങ​​​​ൾ​ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് മെ​​​​ട്രോ​​​​പോ​​​​ളി​​​​റ്റ​​​​ൻ മ​​​​ജി​​​​സ്ട്രേ​​​​റ്റ് എ. ​​​​സ​​​​ക്കീ​​​​ർ ഹു​​​​സൈ​​​​ൻ മു​​​​ന്പാ​​​കെ​​​യാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി​​​ക​​​ൾ.​ജെ​​​​ജെ ​ടി​​​​വി ചാ​​​​ന​​​​ലി​​​​നു​​​​വേ​​​​ണ്ടി ട്രാ​​​​ൻ​​​​സ്പോ​​​​ണ്ട​​​ർ വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ത്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ഫെ​​​റ ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​സ്. ഫി​​​​ലി​​​​പ്പീ​​​ൻ​​​​സി​​​​ലും സിം​​​​ഗ​​​​പ്പൂരി​​​​ലു​​​​മു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ ളി​​​ലൂ​​​ടെ യു​​​​എ​​​​സി​​​​ലെ റിം​​​​സാ​​​​റ്റ് എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു ച​​​ട്ടം​​​ലം​​​ഘി​​​ച്ചു പ​​​​ണം ന​​​​ൽ​​​​കി​​​​യെ​​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.


ശ​​​ശി​​​ക​​​ല​​​യും ബ​​​ന്ധു ഭാ​​​സ്ക​​​ര​​​നു​​​മാ​​​ണ് കേ​​​സി​​​ൽ പ്ര​​​തി​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത്. മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സിം​​​ഗി​​​ലൂ​​​ടെ ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ ശ​​​ശി​​​ക​​​ല​​​യ്ക്ക് കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്ത് സ​​​​ന്പാ​​​​ദ​​​​ന​​​​ക്കേ​​​​സി​​​​ലെ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ശ​​​ശി​​​ക​​​ല കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.