നീറ്റ് ഫലം ഉടൻ
നീറ്റ് ഫലം ഉടൻ
Tuesday, June 20, 2017 12:32 PM IST
ന്യൂ​ഡ​ൽ​ഹി: മെഡിക്കൽ, ഡെന്‍റ ൽ പ്രവേശനത്തിനുള്ള നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റി​ന്‍റെ (നീ​റ്റ്) ഫ​ലം ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍റെ (സി​ബി​എ​സ്ഇ) സൈ​റ്റി​ൽ പ​റ​ഞ്ഞി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​തു മാ​റ്റി. ഉ​ത്ത​ര​സൂ​ചി​ക​യും ഉ​ത്ത​ര​ക്ക​ട​ലാ​സും വെ​ബ്സൈ​റ്റി​ൽ ഇ​ട്ട് ആ​ക്ഷേ​പ​ങ്ങ​ൾ തേ​ടി​യി​രു​ന്നു.
വെ​ബ്സൈ​റ്റ്: cbseneet.nic.in, cbseresults.nic.in.

കേരളത്തിൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ലോ​​​ട്ട്​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി ജൂ​​​ലൈ നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കുമെന്ന് പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ഡോ. ​​​എം.​​​ടി. റെ​​​ജു തിരുവ നന്തപുരത്ത് അറിയിച്ചു. നീ​​​റ്റ് റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചാ​​​ൽ ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം സം​​​സ്ഥാ​​​ന റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കാ​​​നാ​​​കും. ഓ​​​ഗ​​​സ്റ്റ് 31ന് ​​​മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ള്ള​​​തി​​​നാ​​​ൽ അ​​​ലോ​​​ട്ട്​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ൾ ജൂ​​​ലൈ നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്ക​​​ണം.


ത​​​യാ​​​റാ​​​ക്കി​​​യ എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ് പ്ര​​​വേ​​​ശ​​​ന ഷെ​​​ഡ്യൂ​​​ൾ പ്ര​​​കാ​​​രം ജൂ​​​ലൈ ഒ​​​മ്പ​​തി​​​ന് ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ജൂ​​​ലൈ 10 ന് ​​​ഒ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റും 18 ന് ​​​ര​​​ണ്ടാം അ​​​ലോ​​​ട്ട്മെ​​​ന്‍റും ന​​​ട​​​ക്കും. മെ​​​ഡി​​​ക്ക​​​ൽ, മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലെ സീ​​​റ്റു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത, ഫീ​​​സ് നി​​​ര​​​ക്ക് എ​​​ന്നി​​​വ പി​​​ന്നീ​​​ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.