കർഷകരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് അരുൺ ജയ്‌റ്റ്‌ലി
കർഷകരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് അരുൺ ജയ്‌റ്റ്‌ലി
Tuesday, June 20, 2017 12:21 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​രു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നാ​യി ഏ​തെ​ങ്കി​ലും പ​ദ്ധ​തി​യെക്കുറി​ച്ച് ആ​ലോ​ച​ന​യി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജയ്‌റ്റ്‌ലി. രാ​ജ്യ​ത്തി​ന്‍റെ ധ​നക​മ്മി കു​റ​യ്ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള സാ​ന്പ​ത്തി​ക ഉ​ന്ന​മ​ന​മാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും ജയ്‌റ്റ്‌ലി വ്യ​ക്ത​മാ​ക്കി.

മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ൾ കാ​ർ​ഷി​ക വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ തീ​രു​മാ​നി​ച്ച​തു സം​ബ​ന്ധി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക​രു​ടെ വാ​യ്പ എ​ഴു​തിത്ത​ള്ളു​ന്ന​തി​നു സം​സ്ഥാ​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്കു ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കി​ല്ലെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾതന്നെ അ​തി​നു​ള്ള പ​ണം ക​ണ്ടെ​ത്തണ​മെ​ന്നും ക​ഴി​ഞ്ഞ​യാ​ഴ്ച ജയ്‌റ്റ്‌ലി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ടാ​ശ്വാ​സപ​ദ്ധ​തി​യു​മാ​യി പ​ഞ്ചാ​ബും രം​ഗ​ത്തെ​ത്തി​യ​ത്.


നേ​രത്തേ ബി​ജെ​പി ഭ​രി​ക്കു​ന്ന മ​ഹാ​രാഷ്‌ട്ര​യും ഉ​ത്ത​ർ​പ്ര​ദേ​ശും ക​ടാ​ശ്വാ​സപ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.