പിണറായിയുടെ കോലം കത്തിച്ചു
പിണറായിയുടെ കോലം കത്തിച്ചു
Tuesday, June 20, 2017 12:21 PM IST
ന്യൂ​ഡ​ൽ​ഹി: പുതുവൈ​പ്പി​ലെ സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി ജെ​എ​ൻ​യു​വി​ൽ കോ​ണ്‍ഗ്ര​സ് വി​ദ്യാ​ർ​ഥി സം​ഘ​ട​ന എ​ൻ​എ​സ്‌​യു ഐ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ച്ചു. ജെഎൻയു യൂ​ണി​റ്റ് എ​ൻ​എ​സ്‌​യു​ഐ​യാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പു​തു​വൈ​പ്പി​ൽ ഐ​ഒ​സി ടെ​ർ​മി​ന​ൽ പ​ദ്ധ​തി​ക്കെ​തിരേ സ​മ​രം ചെ​യ്ത സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള സ​മ​ര​ക്കാ​രെ ഇ​ട​തു​പ​ക്ഷ​സ​ർ​ക്കാ​രി​ന്‍റെ പോ​ലീസ് ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​ണെ​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. ഫാ​സി​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ തു​ട​രു​മെ​ന്നും എ​ൻ​എ​സ്‌​യു​ഐ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.