രാംനാഥിനെ വിമർശിച്ച മാധ്യമപ്രവർത്തകയ്ക്ക് എതിരേ കേസ്
രാംനാഥിനെ വിമർശിച്ച മാധ്യമപ്രവർത്തകയ്ക്ക്  എതിരേ കേസ്
Tuesday, June 20, 2017 12:21 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ രാ​ഷ്​ട്ര​പ​തിസ്ഥാ​നാ​ർ​ഥി രാം​നാ​ഥ് കോ​വി​ന്ദി​നെ വി​മ​ർ​ശി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രേ കേ​സ്. സം​ഘ​പ​രി​വാ​റി​ന്‍റെ സ്ഥി​രം നോ​ട്ട​പ്പു​ള്ളി​യാ​യ റാ​ണ അ​യൂ​ബി​നെ​തി​രേ ബി​ജെ​പി വ​ക്താ​വ് നൂ​പു​ർ ശ​ർ​മയാ​ണു പ​രാ​തി ന​ൽ​കി​യ​ത്.
എ​ൻ​ഡി​എ​യു​ടെ രാ​ഷ്​ട്ര​പ​തിസ്ഥാ​നാ​ർ​ഥി​യെ അ​പ​മാ​നി​ക്കു​ന്ന​തും വി​ദ്വേ​ഷം നി​റ​ഞ്ഞ​തും അ​ധി​ക്ഷേ​പി​ക്കു​ന്ന​തു​മാ​യ പോ​സ്റ്റാ​ണ് റാ​ണ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​തെ​ന്നാ​ണ് ശ​ർ​മ​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ്ര​തി​ഭാ പാ​ട്ടീ​ലി​നേ​ക്കാ​ൾ മോ​ശം സ്ഥാ​നാ​ർ​ഥി​യാ​ണ് രാം​നാ​ഥ് കോ​വി​ന്ദ് എ​ന്ന​ അർഥ​ത്തി​ലാ​യി​രു​ന്നു റാ​ണാ ട്വീ​റ്റ് ചെ​യ്ത​ത്.

ജാ​തീ​യ​വും ബ​ഹു​മാ​ന​മി​ല്ലാ​ത്ത​തു​മാ​യ പ​രാ​മ​ർ​ശ​മാ​ണ് റാ​ണ​യു​ടേ​തെ​ന്ന് പ​രാ​തി​യു​ടെ പൂ​ർ​ണരൂ​പം ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു​കൊ​ണ്ട് നൂ​പു​ർ ശ​ർ​മ ആ​രോ​പി​ച്ചു.


പ​ട്ടി​കജാ​തി​ക്കാ​രോ​ടും അ​ധ​ഃസ്ഥി​ത ജ​ന​വി​ഭാ​ഗ​ത്തോ​ടു​ള്ള മ​നോ​ഭാ​വ​മാ​ണ് ഇ​തി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​തെ​ന്നും ശർമ കു​റ്റ​പ്പെ​ടു​ത്തി. കേ​സ് ദ​ളി​ത​ർ​ക്കെ​തി​രാ​യ പീ​ഡ​നം ത​ട​യ​ൽ നി​യ​മ​ത്തി​ന്‍റെ വ​കു​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നൂ​പു​ർ ശ​ർ​മ​യു​ടെ ആ​വ​ശ്യം. റാ​ണാ അ​യൂ​ബ് എ​ഴു​തി​യ"ഗു​ജ​റാ​ത്ത് ഫ​യ​ൽ​സ്: അ​നാ​ട്ട​മി ഓ​ഫ് ക​വ​ർ അ​പ് 'എ​ന്ന പു​സ്ത​കം ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. 2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​തി​യ പു​സ്ത​കം ബി​ജെ​പി അ​ട​ക്ക​മു​ള്ള രാഷ്‌ട്രീയ പാ​ർ​ട്ടി​ക​ളു​ടെ എ​തി​ർ​പ്പി​നു കാ​ര​ണ​മാ​യി​രു​ന്നു. തെ​ഹ​ൽ​ക്ക​യി​ൽ ജോ​ലി ചെ​യ്യു​ന്പോ​ൾ ന​ട​ത്തി​യ സ്റ്റിം​ഗ് ഓ​പ്പ​റേ​ഷ​നു​ക​ളി​ലൂ​ടെ വെ​ളി​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് പു​സ്ത​ക​ത്തി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.