ഭൂരേഖ ആധാറുമായി ബന്ധിപ്പിക്കാൻ കത്തയച്ചിട്ടില്ലെന്നു കേന്ദ്ര സർക്കാർ
Monday, June 19, 2017 11:36 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ എ​ല്ലാ ഭൂ​രേ​ഖ​ക​ളും ആ​ധാ​ർ ന​ന്പ​രു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ർ​ക്കും ക​ത്ത​യ​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. സമൂഹമാധ്യ മങ്ങളിൽ പ്ര​ച​രി​ക്കു​ന്ന ക​ത്ത് വ്യാ​ജ​മാ​ണെ​ന്നും കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി. 1950നു ​ശേ​ഷ​മു​ള്ള എ​ല്ലാ ഭൂ​രേ​ഖ​ക​ളും ഓ​ഗ​സ്റ്റ് 14ന​കം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രസ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ട​ക്കം വാ​ർ​ത്ത പ്ര​ച​രി​ച്ചത്.


വ്യാ​ജ​മാ​യി ക​ത്തു​ണ്ടാ​ക്കി​യ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റ് അ​റി​യി​ച്ചു. ഇ​തേത്തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.