ഈ സാമ്പത്തികവര്‍ഷം 7.2 ശതമാനം വളര്‍ച്ച നേടും
ഈ സാമ്പത്തികവര്‍ഷം 7.2 ശതമാനം വളര്‍ച്ച നേടും
Monday, May 29, 2017 1:04 PM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ വ​ന്‍ വ​ള​ര്‍ച്ച​യു​ണ്ടാ​കു​മെ​ന്ന് ലോ​ക​ബാ​ങ്ക് പ്ര​വ​ച​നം. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍ഷം സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ 7.2 ശ​ത​മാ​ന​ം വ​ള​ര്‍ച്ച​യു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. 2019-20 ആകുന്പോഴേക്കും വ​ള​ര്‍ച്ച​ാ നി​ര​ക്ക് 7.7 ശ​ത​മാ​ന​ത്തി​ലെ​ത്തു​മെ​ന്നും ലോ​ക ബാ​ങ്ക് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

രാ​ജ്യ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും നി​ക്ഷേ​പ സാ​ധ്യ​ത​ക​ളു​ടെ പു​രോ​ഗ​തി​യു​മാ​ണ് സാ​മ്പ​ത്തി​ക രം​ഗ​ത്തെ വ​ള​ര്‍ച്ച​ക്ക് കു​തി​പ്പേ​കു​ന്ന​ത്. 2017-18 വ​ര്‍ഷ​ത്തി​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ക്ക് ഗ​തി​വേ​ഗ​മു​ണ്ടാ​കും. അ​തി​ന്‍റെ ഫ​ല​മാ​യാ​ണ് സാ​മ്പ​ത്തി​ക പു​രോ​ഗ​തി 7.2 ശ​ത​മാ​നം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം 6.8 ശ​ത​മാ​നം വ​ള​ര്‍ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ്വ​കാ​ര്യ നി​ക്ഷേ​പ​ങ്ങ​ളു​ടെ സാ​ഹ​യ​ത്തി​ല്‍ 2020ഓ​ടെ രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം 7.7 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ത്താ​നാ​കു​മെ​ന്നും ലോ​ക​ബാ​ങ്കി​ന്‍റെ ഇ​ന്ത്യ ഡെ​വ​ല​പ്‌​മെ​ന്‍റ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.


മി​ക​ച്ച മ​ണ്‍സൂ​ണ്‍ കി​ട്ടി​യ​ത് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം വി​ള​ക​ള്‍ക്ക് ഗു​ണ​ക​രാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, നോ​ട്ട് റ​ദ്ദാ​ക്ക​ല്‍ ന​ട​പ​ടി സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യെ നേ​രി​യ തോ​തി​ല്‍ പി​ന്നോ​ട്ട​ടി​ച്ചി​രു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​ന്നെ വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന സാ​മ്പ​ദ്ഘ​ട​ന​യാ​ണ് ഇ​ന്ത്യ​യു​ടേ​ത്. കൂ​ടാ​തെ ജി​എ​സ്ടി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ വ്യാ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​നാ​യ​സ​മാ​കു​മെ​ന്നും ലോ​ക ബാ​ങ്ക് ക​ണ്‍ട്രി ഡ​യ​റ​ക്ട​ര്‍ ജു​നൈ​ദ് അ​ഹ​മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.