സിബിഎസ്ഇ 12-ാം ക്ളാസ് ഫലം ഇന്ന്
സിബിഎസ്ഇ  12-ാം ക്ളാസ് ഫലം ഇന്ന്
Saturday, May 27, 2017 12:25 PM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. 11 ലക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഫ​ല​മാ​ണ് പ്ര​ഖ്യാ​പി​ക്കു​ക.

നേ​ര​ത്തെ മോ​ഡ​റേ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കാ​ൻ സി​ബി​എ​സ്ഇ​യും 32 വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡു​ക​ളും ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി അ​റി​യി​പ്പ് ന​ൽ​കാ​തെ പ​രീ​ക്ഷ ക​ഴി​ഞ്ഞ ശേ​ഷം മോ​ഡ​റേ​ഷ​ൻ ഇ​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച ഡ​ൽ​ഹി ഹൈ​ക്കോ​ട​തി, ഈ ​വ​ർ​ഷം മോ​ഡ​റേ​ഷ​ൻ തു​ട​ര​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.resul ts.ni c.in, cbseresults.nic.in, cbse.ni c.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ഫ​ലം അ​റി​യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.