സഹാരൻപുർ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്കു വിലക്ക്
സഹാരൻപുർ സന്ദർശിക്കാൻ  രാഹുൽ ഗാന്ധിക്കു വിലക്ക്
Friday, May 26, 2017 12:07 PM IST
ന്യൂ​ഡ​ൽ​ഹി: ജാ​തി സം​ഘ​ർ​ഷം ന​ട​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​ര​ൻ​പുർ സ​ന്ദ​ർ​ശി​ക്കാ​ൻ കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി​ക്ക് സം​സ്ഥാ​ന പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചു. സ​ഹാ​ര​ൻ​പുരി​ൽ സ​വ​ർ​ണ​ജാ​തി​ക്കാ​ർ അ​ഗ്നി​ക്കി​ര​യാ​ക്കി​യ ദ​ളി​ത​രു​ടെ വീ​ടു​ക​ൾ ഇ​ന്നു രാ​വി​ലെ സ​ന്ദ​ർ​ശി​ക്കാ​നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​പാ​ടി. അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ സ​ന്ദ​ർ​ശ​നം രാ​ഹു​ൽ റ​ദ്ദാ​ക്കി.

എ​ന്നാ​ൽ, സു​ര​ക്ഷാ​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​നാ​നു​മ​തി ത​ട​ഞ്ഞ​തെ​ന്ന് സ​ഹാ​ര​ൻ​പുർ എ​സ്.​പി ബ​ബ്ലു കു​മാ​ർ പ​റ​ഞ്ഞു. സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സ​ഹാ​റ​ൻ​പുർ എ​സ്പി​യാ​യി​രു​ന്ന സു​ഭാ​ഷ്ച​ന്ദ്ര ദു​ബെ​യെ മാ​റ്റി ര​ണ്ടു​ദി​വ​സം മു​ന്പാ​ണ് ബ​ബ്ലു കു​മാ​റി​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മി​ച്ച​ത്.


ചൊ​വ്വാ​ഴ്ച സ​ഹാ​ര​ൻ​പുരി​ലെ സം​ഘ​ർ​ഷ​മേ​ഖ​ല​ക​ൾ ബി​എ​സ്പി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മാ​യാ​വ​തി സ​​ന്ദ​ർ​ശി​ച്ചി​രു​ന്നു. മാ​യാ​വ​തി​യു​ടെ പ​രി​പാ​ടി ക​ഴി​ഞ്ഞു​മ​ട​ങ്ങു​ന്ന​തി​നി​ടെ ദ​ളി​തു​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ലോ​റി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യി​രു​ന്നു. സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഹാ​റ​ൻ​പുരി​ൽ 400 അ​ർ​ധ​സൈ​നി​ക​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.