വേണു രാജാമണിക്കു യാത്രയയപ്പ് നൽകി
വേണു രാജാമണിക്കു യാത്രയയപ്പ് നൽകി
Thursday, May 25, 2017 11:53 AM IST
ന്യൂ​ഡ​ൽ​ഹി: നെ​ത​ർ​ല​ൻ​ഡ്സി​ലെ പു​തി​യ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യാ​യി പോ​കു​ന്ന രാ​ഷ്‌​ട്ര​പ​തി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി വേ​ണു രാ​ജാ​മ​ണി​ക്കു രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഉൗ​ഷ്മ​ള യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മാ​ധ്യ​മ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ ന​യ​ത​ന്ത്ര​ജ്ഞ​നും മു​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ വേ​ണു ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ച​രി​ത്ര​പ​ര​മാ​ണെ​ന്ന് പ്ര​ണാ​ബ് മു​ഖ​ർ​ജി പ​റ​ഞ്ഞു.

രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ലെ അ​ഞ്ചു വ​ർ​ഷ​ക്കാ​ല​വും അ​തി​നു മു​ന്പു താ​ൻ ധ​ന​കാ​ര്യ മ​ന്ത്രി​യാ​യി​രി​ക്കെ ര​ണ്ടു വ​ർ​ഷ​ക്കാ​ല​വും വേ​ണു ഏ​റ്റ​വും മി​ക​വു​റ്റ രീ​തി​യി​ലും വി​ശ്വ​സ്ത​യോ​ടെ​യു​മാ​ണു ത​ന്നോ​ടൊ​പ്പം ജോ​ലി ചെ​യ്ത​തെ​ന്ന് പ്ര​ണാ​ബ് അ​നു​സ്മ​രി​ച്ചു. ജൂ​ലൈ 25നു ​പു​തി​യ രാ​ഷ്‌​ട്ര​പ​തി സ്ഥാ​ന​മേ​ൽ​ക്കു​ന്ന​തുവ​രെ​യു​ള്ള ര​ണ്ടു മാ​സ​ക്കാ​ലം വേ​ണു​വി​ന്‍റെ അ​ഭാ​വം ബോ​ധ്യ​പ്പെ​ടു​മെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ല്ല ടീം ​ഗു​ണ​ക​ര​മാ​കും. മാ​ധ്യ​മ​ങ്ങ​ളി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും രാ​ഷ്‌​ട്ര​പ​തി ഭ​വ​നു വ​ലി​യ അം​ഗീ​കാ​രം കി​ട്ടി​യ​തു വേ​ണു​വി​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ലം കൂ​ടി​യാ​ണെ​ന്നും രാ​ഷ്‌​ട്ര​പ​തി ചൂ​ണ്ടി​ക്കാ​ട്ടി.


ഡ​ൽ​ഹി​യി​ലെ ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും നീ​ണ്ട കാ​ല​ഘ​ട്ടം അ​വി​സ്മ​ര​ണീ​യ​വും സം​തൃ​പ്തി​ജ​ന​ക​വു​മാ​യി​രു​ന്നു​വെ​ന്നു വേ​ണു രാ​ജാ​മ​ണി മ​റു​പ​ടി പ​റ​ഞ്ഞു. പ്ര​ണാ​ബ് മു​ഖ​ർ​ജി​യെ​ന്ന വ​ലി​യ രാ​ഷ്‌​ട്ര​ത​ന്ത്ര​ജ്ഞ​ന്‍റെ കൂ​ടെ​യു​ള്ള ഏ​ഴു വ​ർ​ഷ​ക്കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളും ന​ല്ല ഓ​ർ​മ​ക​ളു​മാ​ണു നെ​ത​ർ​ല​ൻ​ഡ്സ് അം​ബാ​സ​ഡ​റെ​ന്ന പു​തി​യ ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ഹേ​ഗി​ലേ​ക്കു പോ​കു​ന്പോ​ൾ കൂ​ടെ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ഷ്‌​ട്ര​പ​തി​യു​ടെ സെ​ക്ര​ട്ട​റി ഒ​മി​ത പോ​ൾ, മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ സ​ച്ചി​ദാ​ന​ന്ദ മൂ​ർ​ത്തി, ഡ​പ്യൂ​ട്ടി പ്ര​സ് സെ​ക്ര​ട്ട​റി ഷ​മീ​മ സി​ദ്ദി​ഖി എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.

രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ലെ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പി​ൽ രാ​ഷ്‌​ട്ര​പ​തി​യു​ടെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഡോ. ​തോ​മ​സ് മാ​ത്യു​വും ത​ല​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. രാ​ഷ്‌​ട്ര​പ​തി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി പ​ദ​വി ഇ​ന്ന് ഒ​ഴി​യു​ന്ന വേ​ണു രാ​ജാ​മ​ണി തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ജൂ​ണ്‍ പ​ത്തി​ന് ഹേ​ഗി​ലെ​ത്തി അ​ദ്ദേ​ഹം പു​തി​യ ചു​മ​ത​ല​യേ​ക്കും.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.