വെ​ള്ള​വു​മാ​യി വ​ന്ന ടാ​ങ്ക​ർ​ലോ​റി മ​റി​ഞ്ഞ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, May 23, 2017 11:13 AM IST
കോ​യ​ന്പ​ത്തൂ​ർ: വെ​ള്ള​വു​മാ​യി വ​ന്ന ടാ​ങ്ക​ർ​ലോ​റി മ​റി​ഞ്ഞ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ഞ്ചു സ​ഹ​പാ​ഠി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. സി​വി​ൽ എ്ൻ​ജി​നീ​യ​റിം​ഗ് മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി അ​രി​യ​ല്ലൂ​ർ ധ​ൻ​രാ​ജ് (21) ആ​ണ് മ​രി​ച്ച​ത്. കാ​ര​മ​ടൈ​യി​ലെ സ്വ​കാ​ര്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ധ​ൻ​രാ​ജും സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ചു​പേ​രും മേ​ട്ടു​പ്പാ​ള​യം റോ​ഡി​ലു​ള്ള ക​ട​യി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി കോ​ള​ജി​ലേ​ക്കു തി​രി​കേ പോ​കു​ന്ന​തി​നു ബ​സ് കാ​ത്തു​നി​ല്ക്കു​ന്പോ​ൾ കോ​ള​ജി​ലേ​ക്കു കു​ടി​വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന മി​നി ടാ​ങ്ക​ർ​ലോ​റി അ​തു​വ​ഴി വ​ന്നു.


തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഈ ​വാ​ഹ​ന​ത്തി​ൽ ക​യ​റി പോ​കു​ന്ന​തി​നി​ടെ ടാ​ങ്ക​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട ധ​ൻ​രാ​ജ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു.

ലോ​റി ഡ്രൈ​വ​ർ ക്രി​സ്റ്റ​ഫ​ർ, സ​ഹ​പാ​ഠി​ക​ളാ​യ മു​ത്തു​രാ​ജ്, വീ​ര​പാ​ണ്ഡ്യ​ൻ, രാ​ജാ​പ്ര​ഭു എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു. ക്രി​സ്റ്റ​ഫ​ർ, മു​ത്തു​രാ​ജ്, വീ​ര​പാ​ണ്്ഡ്യ​ൻ എ​ന്നി​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.