തെ​ലു​ങ്കാ​ന​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ക​ത്തോ​ലി​ക്കാ പ​ള്ളി അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു
തെ​ലു​ങ്കാ​ന​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ക​ത്തോ​ലി​ക്കാ പ​ള്ളി അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു
Monday, May 22, 2017 12:22 PM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ പു​​തി​​യ​​താ​​യി നി​​ർ​​മി​​ച്ച ക​​ത്തോ​​ലി​​ക്കാ പ​​ള്ളി ഒ​​രു സം​​ഘം അ​​ക്ര​​മി​​ക​​ൾ ത​​ക​​ർ​​ത്തു. ഹൈ​​ദ​​രാ​​ബാ​​ദി​​ൽ​​നി​​ന്ന് 25 കി​​ലോ​​മീ​റ്റ​​ർ അ​​ക​​ലെ മെ​​ഡ്ച​​ൽ ജി​​ല്ല​​യി​​ലെ കു​​ണ്ട​​പ്പ​​ള്ളി ഗോ​​ഡാ​​മ​​കു​​ണ്ട​​യി​​ലെ ലേ​​ഡി ഓ​​ഫ് ഫാ​​ത്തി​​മ പ​​ള്ളി​​യാ​​ണു ത​​ക​​ർ​​ക്ക​​പ്പെ​​ട്ട​​ത്. മേ​​യ് 13നു ​​ഹൈ​​ദ​​രാ​​ബാ​​ദ് ആ​​ർ​​ച്ച്ബി​​ഷ​​പ് ​ഡോ. ​തു​​മ്മ ബാ​​ല കൂ​​ദാ​​ശ നി​​ർ​​വ​​ഹി​​ച്ച പ​​ള്ളി​​യാ​​ണി​​ത്. പ​ള്ളി സ്ഥാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധ​മു​ള്ള ഗ്രാ​മ​വാ​സി​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

അ​​ക്ര​​മി​​സം​​ഘം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ൽ ഒ​​ത്തു​​കൂ​​ടി​​യ​​ശേ​​ഷ​​മാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. വാ​​ച്ച്മാ​​നും അ​​ഞ്ചു തൊ​​ഴി​​ലാ​​ളി​​ക​​ളും ഈ ​​സ​​മ​​യം പ​​ള്ളി​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു. ക്രി​​സ്തു​​വി​​ന്‍റെ​​യും ക​​ന്യകാ​​മ​​റി​​യ​​ത്തി​​ന്‍റെ​​യും തി​​രു​​രൂ​​പ​​ങ്ങ​​ളും പ​​ള്ളി​​ക്ക​​ക​​ത്തു​​ണ്ടാ​​യി​​രു​​ന്ന ചി​​ത്ര​​ങ്ങ​​ളും ക​​സേ​​ര​​ക​​ളും​​ അ​​ക്ര​​മി​​ക​​ൾ ത​​ക​​ർ​​ത്തു.


പ​​ള്ളി​​ക്കെ​​തി​​രേ​​യു​​ണ്ടാ​​യ ആ​​ക്ര​​മ​​ണം കാമറയിൽ പകർത്താ ൻ ശ്ര​​മി​​ച്ച ഇ​​ട​​വ​​ക​​ക്കാ​​ര​​നെ അ​​ക്ര​​മി​​ക​​ൾ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി പി​​ന്തി​​രി​​പ്പി​​ച്ചു.സം​​ഭ​​വ​​മ​​റി​​ഞ്ഞ് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​തു​​മ്മ ബാ​​ല​​യും എ​​ൽ​​വി​​സ് സ്റ്റീ​​ഫ​​ൻ​​സ​​ണ്‍ എം​​എ​​ൽ​​എ​​യും സ്ഥ​​ല​​ത്തെ​​ത്തി. കീ​​സ​​ര പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി ആ​​ക്ര​​മ​​ണ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.