ന്യൂഡൽഹി: വിദ്യാഭ്യാസവും ആരോഗ്യസേവനവും അടക്കം 83 ഇനം സേവനങ്ങൾ മാത്രമാണു നികുതി വിമുക്തം. മറ്റെല്ലാ സേവനങ്ങൾക്കും ജിഎസ്ടി ബാധകമാകും.
സേവന നികുതിയിൽ കുറേക്കാലമായി ചെറിയ ഒരു നെഗറ്റീവ് ലിസ്റ്റിൽ പെടുന്നവയ്ക്കേ ഒഴിവുള്ളൂ. ആ രീതിയാണു ജിഎസ്ടിയിലും തുടരുക.
ഉൽപന്നങ്ങളുടെ ജിഎസ്ടി പോലെ തന്നെ 5%, 12%, 18%, 28% എന്നീ നികുതി സ്ലാബുകളാണു സേവനങ്ങൾക്കും ഉള്ളത്.
5% ജിഎസ്ടി ഉള്ള സേവനങ്ങൾ
1. റെയിൽ വഴിയുള്ള ചരക്കുനീക്കം, 2. സ്ലീപ്പർ ക്ലാസിലല്ലാത്ത ട്രെയിൻ യാത്ര, 3. ഗുഡ്സ് ട്രാൻസ്പോർട്ട് ഏജൻസി വഴി ചരക്കുകടത്ത്, 4. ജലയാനങ്ങൾ വഴിയുള്ള ചരക്കുകടത്ത്, 5. ടാക്സി സർവീസ്, 6. എസി ബസ് സർവീസ്, 7. റേഡിയോ ടാക്സി, 8. വിമാനത്തിൽ ഇക്കൊണമി ക്ലാസ് യാത്ര, 9. റീജണൽ കണക്റ്റിവിറ്റി സ്കീമിലെ വിമാനയാത്ര, 10. ടൂർ ഓപ്പറേറ്റർ സർവീസ്, 11. ഷെഡ്യൂൾഡ് സർവീസിനായി വിമാനങ്ങൾ ലീസിനെടുക്കുന്നത്, 12. പത്രങ്ങളിലെ പരസ്യങ്ങൾ, 13. പത്രങ്ങൾ അച്ചടിക്കാനുള്ള ജോബ് വർക്ക്.
12% ജിഎസ്ടി ഉള്ള സേവനങ്ങൾ
1. റെയിൽവേയിൽ കണ്ടെയ്നർ അയയ്ക്കുന്നത്, 2. ഇക്കോണമി ക്ലാസിൽ അല്ലാത്ത വിമാനയാത്ര, 3. എസിയോ സെൻട്രൽ ഹീറ്റിംഗോ മദ്യലൈസൻസോ ഇല്ലാത്ത റസ്റ്ററന്റിലെ ഭക്ഷണ - പാനീയ വില്പന, 4. 1000 രൂപയ്ക്കു മുകളിൽ 2500 രൂപയ്ക്കു താഴെ പ്രതിദിന വാടകയ്ക്കുള്ള മുറി, 5. ചിട്ടി ഫോർമാന്റെ സേവനം, 6. വില്പനയ്ക്കായുള്ള കെട്ടിട നിർമാണം, 7.ബൗദ്ധിക സ്വത്തവകാശ (ഐപി) ത്തിന്റെ താത്കാലിക കൈമാറ്റമോ ഉപയോ ഗം അനുവദിക്കലോ.
18% ജിഎസ്ടി ഉള്ള സേവനങ്ങൾ
1. മദ്യലൈസൻസ് ഉള്ള റസ്റ്ററന്റുകളിലെ ഭക്ഷണ വില്പന, 2. എസിയോ സെൻട്രൽ ഹീറ്റിംഗോ ഉള്ള റസ്റ്ററന്റിലെ ഭക്ഷണ വില്പന, 3. ഔട്ട്ഡോർ കേറ്ററിംഗ്, 4. 2500 രൂപ മുതൽ 5000 രൂപ വരെ വാടകയുള്ള മുറി, 5. കൺവൻഷൻ സെന്റർ/കല്യാണ മണ്ഡപ/ഹാൾ വാടകയ്ക്കു നൽകൽ (ഭക്ഷണത്തോടൊപ്പം), 6. സർക്കസ്, നാടകം, നാടോടി നൃത്തം, ക്ലാസിക്കൽ നൃത്തം, തുടങ്ങിയവയുടെ ടിക്കറ്റ്, 7.വർക്സ് കോൺട്രാക്റ്റ്.
28% ജിഎസ്ടി ഉള്ള സേവനങ്ങൾ
1. അമ്യൂസ്മെന്റ് പാർക്ക്, കാസിനോകൾ, ഐപിഎൽ മത്സരങ്ങൾ, കുതിരപ്പന്തയ ക്ലബ്, ചൂതാട്ട ക്ലബ്. 2. ഫൈവ് സ്റ്റർ റസ്റ്ററന്റിലെ ഭക്ഷണം, 3. ഫൈവ് സ്റ്റാർ ഹോട്ടലിലെ താമസം, 4. 5000 രൂപയിൽ കൂടുതൽ വരുന്ന പ്രതിദിന മുറിവാടക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.