കർണന്‍റെ ഹർജി സ്വീകരിച്ചില്ല
കർണന്‍റെ ഹർജി സ്വീകരിച്ചില്ല
Friday, May 19, 2017 12:54 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ആ​റു​ മാ​സം ത​ട​വു ശി​ക്ഷ വി​ധി​ച്ച ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​സ്റ്റീ​സ് ക​ർ​ണ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി സ്വീ​ക​രി​ച്ചി​ല്ല. അ​പേ​ക്ഷ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നു സു​പ്രീം​കോ​ട​തി ര​ജി​സ്ട്രി ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ അ​ഭി​ഭാ​ഷ​ക​നെ അ​റി​യി​ച്ചു.

ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹ​ർ അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​ഘ​ട​നാ​ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ മാ​ത്യൂ​സ് ജെ. ​നെ​ടു​ന്പാ​റ മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, യു​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ ഒ​ന്നുംത​ന്നെ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​പേ​ക്ഷ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണു ര​ജി​സ്ട്രി ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്ന​ത്. ജ​സ്റ്റീ​സ് ക​ർ​ണ​നെ ആ​റു മാ​സം ത​ട​വി​നു ശി​ക്ഷി​ച്ച് ഈ ​മാ​സം ഒ​ന്പ​തി​നാ​ണു സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ൽ, വി​ധി​യു​ടെ പൂ​ർ​ണ​രൂ​പം ഇ​തു​വ​രെ​യും പു​റ​ത്തു​ വി​ട്ടി​ട്ടി​ല്ല.


ഏ​തൊ​ക്കെ വ​കു​പ്പു​ക​ൾ​ക്കാ​ണു ശി​ക്ഷി​ക്ക​പ്പെ​ട്ട​തെ​ന്നും മ​റ്റും വ്യ​ക്ത​ത​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ അ​ഭി​ഭാ​ഷ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന മാ​ത്യൂ​സ് നെ​ടു​ന്പാ​റ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.