റേറ്റിംഗിൽ അട്ടിമറി: അർണബിനും ബാർക്കിനും എതിരേ ചാനലുകൾ
റേറ്റിംഗിൽ അട്ടിമറി: അർണബിനും ബാർക്കിനും എതിരേ ചാനലുകൾ
Friday, May 19, 2017 12:33 PM IST
ന്യൂ​ഡ​ൽ​ഹി: സം​പ്രേ​ഷ​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ അ​ട്ടി​മ​റി ന​ട​ത്തി​യ അ​ർ​ണ​ബ് ഗോ​സ്വാ​മി​യു​ടെ റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ റേ​റ്റിം​ഗ് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യെ​ന്ന് ആ​രോ​പി​ച്ച് ബ്രോ​ഡ്കാ​സ്റ്റ് ഓ​ഡി​യ​ൻ​സ് റി​ സ​ർ​ച്ച് കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ​ക്ക് (ബാ​ർ​ക്) എ​തി​രേ വാ​ർ​ത്താ ചാ​ന​ലു​ക​ൾ. പു​തി​യ​താ​യി രം​ഗ​ത്തെ​ത്തി​യ റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ റേ​റ്റിം​ഗ് പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് ബാ​ർ​കി​നോ​ട് ന്യൂ​സ് ബ്രോ​ഡ്കാ​സ്റ്റ് അ​സോ​സി​യേ​ഷ​ൻ (എ​ൻ​ബി​എ) ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​പ്പോ​ൾ പു​റ​ത്തു വ​ന്ന റേ​റ്റിം​ഗ് ഫ​ല​ത്തി​ൽ ആ​ദ്യ നാ​ലു​സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന ചാ​ന​ലു​ക​ൾ​ക്ക് എ​ല്ലാംകൂ​ടി റി​പ്പ​ബ്ലി​ക്കി​ന്‍റെ റേ​റ്റിം​ഗി​ന് അ​ത്ര മാ​ത്ര​മേ ഉ​ള്ളൂ. അ​ർ​ണ​ബ് ഗോ​സാ​മി​യ്ക്ക് എ​തി​രേ നാ​ഷ​ണ​ൽ ബ്രോഡ്​കാ​സ്റ്റിം​ഗ് അ​ഥോ​റി​റ്റി​യി​ൽ പ​രാ​തി​ക​ൾ ഉ​ണ്ട്. ഇ​തി​ൻ മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് വ​രെ റി​പ്പ​ബ്ലി​ക്ക് ടി​വി​യു​ടെ റേ​റ്റിം​ഗ് പു​റ​ത്തു​വി​ട​രു​തെ​ന്ന് നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്ന​താ​ണ്.

അ​തി​നാ​ൽ ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യി ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി പ്ര​മു​ഖ ചാ​ന​ലു​ക​ൾ ബാ​ർ​കി​നെ ത​ള്ളി​പ്പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക് ടി​വി​ക്ക് ഉ​യ​ർ​ന്ന റേ​റ്റിം​ഗ് ഉ​ണ്ടെ​ന്നു കാ​ട്ടി ബാ​ർ​ക് പു​റ​ത്ത് വി​ട്ട ഫ​ലം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​ണ് മ​റ്റു ചാ​ന​ലു​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. ഇ​ത് നി​ല​വി​ൽ ഇ​ന്ത്യ​യി​ലു​ള്ള പ്ര​മു​ഖ വാ​ർ​ത്ത ചാ​ന​ലു​ക​ളു​ടെ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കു​ന്ന​താ​ണെ​ന്ന് എ​ൻ​ബി​എ​യു​ടെ ആ​നി ജോ​സ​ഫ് ബാ​ർ​ക്കി​ന​യ​ച്ച ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ചാ​ന​ൽ റേ​റ്റിം​ഗ് ഉ​യ​ർ​ത്താ​ൻ ധാ​ർ​മി​ക​ത​യി​ല്ലാ​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് അ​ർ​ണാ​ബി​ന്‍റെ റി​പ്പ​ബ്ളി​ക് ടി​വി​ക്കെ​തി​രേ എ​ൻ​ബി​എ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി​യെ സ​മീ​പി​ച്ചി​രു​ന്നു.


ര​ണ്ടാ​ഴ്ച മു​ൻ​പ് രം​ഗ​ത്തെ​ത്തി​യ റി​പ്പ​ബ്ലിക് ടി​വി മേ​യ് ആ​റു മു​ത​ൽ മേ​യ് 12വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​ർ ക​ണ്ടു​വെ​ന്ന ത​ര​ത്തി​ലാ​ണ് ബാ​ർകിന്‍റെ റേ​റ്റിം​ഗ് വ​ന്ന​ത്. ടൈം​സ് നൗ, ​എ​ൻ​ഡി​ടി​വി, ഇ​ന്ത്യാ ടു​ഡേ, സി​എ​ൻ​എ​ൻ ന്യൂ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ ചാ​ന​ലു​ക​ൾ റി​പ്പ​ബ്ലി​ക് ടി​വി​യേ​ക്കാ​ൾ ഏ​റെ പി​ന്നി​ലാ​ണെ​ന്നും ബാ​ർ​ക്കി​ന്‍റെ റേ​റ്റ് കാ​ർ​ഡി​ൽ പ​റ​യു​ന്നു. ഇ​തോ​ടെ ത​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലെ ഒ​ന്നാം ന​ന്പ​ർ വാ​ർ​ത്താ ചാ​ന​ലെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി അ​ർ​ണ​ബും ചാ​ന​ലും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.