കാലിക്കടത്തുകാരെന്ന് ആരോപിച്ച് ആസാമിൽ രണ്ടു പേരെ ജനക്കൂട്ടം മർദിച്ചു കൊന്നു
Sunday, April 30, 2017 11:27 AM IST
ഗോ​​​​ഹ​​​​ട്ടി: കാ​​​​ലി​​​​ക്ക​​​​ട​​​​ത്തു​​​​കാ​​​​രെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് ആ​​​​സാ​​​​മി​​​​ൽ ര​​​​ണ്ടു യു​​​​വാ​​​​ക്ക​​​​ളെ ജ​​​​ന​​​​ക്കൂ​​​​ട്ടം ക്രൂ​​​​ര​​​​മാ​​​​യി മ​​​​ർ​​​​ദി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. നാ​​​​ഗാ​​​​വ് ജി​​​​ല്ല​​​​യി​​​​ലെ കാ​​​​സാ​​​​മാ​​​​രി​​​​യാ​​​​ണു സം​​​​ഭ​​​​വം. റി​​​യാ​​​സ് ഉ​​​ദി​​​ൻ, അ​​​ബു ഹ​​​നീ​​​ഫ് എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ജ​​മ്താ​​ൽ നാ​​ർ​​മേ​​രേ ഗ്രാ​​മ​​വാ​​സി​​ക​​ളാ​​ണി​​വ​​ർ.

മേ​​​​യാ​​​​ൻ വി​​​​ട്ടി​​​​രു​​​​ന്ന പ​​​​ശു​​​​ക്ക​​​​ളെ മോ​​​​ഷ്ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ജ​​​​ന​​​​ക്കൂ​​​​ട്ടം യു​​​​വാ​​​​ക്ക​​​​ളെ ഒ​​​​ന്ന​​​​ര കി​​​​ലോ​​​​മീ​​​​റ്റ​​​​റോ​​​​ളം ഓ​​​​ടി​​​​ച്ച് അ​​തി​​ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​മ​​റി​​ഞ്ഞ് പോ​​​​ലീ​​​​സ് എ​​​​ത്തി യു​​​​വാ​​​​ക്ക​​​​ളെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​രു​​​​വ​​​​രും മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​രം​​​​ഭി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.