ബാലിക കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം
ബാലിക കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം
Sunday, April 23, 2017 11:19 AM IST
ബെ​​​ലാ​​​ഗ​​​വി(​​​ക​​​ർ​​​ണാ​​​ട​​​ക): ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബെ​​​ലാ​​​ഗ​​​വി(​​​ബ​​​ൽ​​​ഗാം) ജി​​​ല്ല​​​യി​​​ൽ ആ​​​റു​​​വ​​​യ​​​സു​​​കാ​​​രി കു​​​ഴ​​​ൽ​​​ക്കി​​​ണ​​​റി​​​ൽ വീ​​​ണു. അ​​​ത്താ​​​നി താ​​​ലൂ​​​ക്കി​​​ൽ​​​പ്പെ​​​ട്ട ധു​​​ൻ​​​ജ​​​ര​​​വാ​​​ഡി ഗ്രാ​​​മ​​​ത്തി​​​ലെ വ​​​യ​​​ലി​​​ൽ ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കാ​​​വേ​​​രി​​​യാ​​​ണ് കൂ​​​ട്ടു​​​കാ​​​ർ​​​ക്കൊ​​​പ്പം ക​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മ​​റ​​യി​​ല്ലാ​​തെ കി​​ട​​ന്നി​​രു​​ന്ന കു​​​ഴ​​​ൽ​​​ക്കി​​​ണ​​​റി​​​ൽ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ വീ​​​ണ​​​ത്. ലോ​​​ക്ക​​​ൽ പോ​​​ലീ​​​സും ഫ​​​യ​​​ർ​​​ഫോ​​​ഴ്സും ന​​​ട​​​ത്തി​​​യ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​ഫ​​​ല​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സ​​​ർ​​​ക്കാ​​​ർ​​​നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം പൂ​​​ന​​​യി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ ദേ​​​ശീ​​​യ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ സേ​​​നാം​​​ഗ​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

മു​​പ്പ​​ത​​ടി ആ​​​ഴ​​​ത്തി​​​ൽ കു​​​ട്ടി കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കു​​​ട്ടി​​​യു​​​ടെ ക​​​ര​​​ച്ചി​​​ൽ കേ​​​ൾ​​​ക്കാ​​​മെ​​​ന്നും ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഓ​​​ക്സി​​​ജ​​​ൻ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ജി​​​ല്ലാ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് ര​​​വി​​​കാ​​​ന്ത് ഗൗ​​​ഡ പ​​​റ​​​ഞ്ഞു. സ​​​മാ​​​ന്ത​​​ര​​​മാ​​​യി കു​​​ഴി​​​യെ​​​ടു​​​ത്ത് കു​​​ട്ടി​​​യെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു ശ്ര​​​മം. സ്ഥ​​​ല​​​ത്തെ പാ​​​റ​​​ക്കെ​​​ട്ടു​​​ക​​​ളും ക​​​ട്ടി​​​കൂ​​​ടി​​​യ മ​​​ണ്ണും കു​​​ഴി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ത​​​ട​​​സ​​​മാ​​​കു​​​ന്നു​​​ണ്ട്. അ​​​തി​​​നി​​​ടെ, മ​​​ക​​​ൾ കു​​​ഴ​​​ൽ​​​ക്കി​​​ണ​​​റി​​​ൽ വീ​​​ണ​​​ത​​​റി​​​ഞ്ഞ് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ മാ​​​താ​​​വ് സ​​​വി​​​ത​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


വെ​​​ള്ള​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട കു​​​ഴ​​​ൽ​​​ക്കി​​​ണ​​​റി​​​ലാ​​​ണ് കു​​​ട്ടി വീ​​​ണ​​​ത്. കു​​​ഴ​​​ൽ​​​ക്കി​​​ണ​​​ർ മൂ​​​ടാ​​​തെ അ​​​പ​​​ക​​​ടം വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യ സ്ഥ​​​ല​​​മു​​​ട​​​മ​​​യ്ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.