യുപി നവനിർമാൺ സേന അധ്യക്ഷൻ അറസ്റ്റിൽ‌
Sunday, April 23, 2017 11:05 AM IST
മീ​​റ​​റ്റ്: കാ​​ഷ്മീ​​ർ ജ​​ന​​ത​​യ്ക്ക​​തി​​രേ ബാ​​ന​​ർ സ്ഥാ​​പി​​ച്ച​​തി​​നു യു​​പി ന​​വ​​നി​​ർ​​മാ​​ൺ സേ​​ന അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ജാ​​നി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കാ​​ഷ്മീ​​രി​​ൽ​​നി​​ന്നു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ഠി​​ക്കു​​ന്ന കോ​​ള​​ജു​​ക​​ൾ​​ക്കു സ​​മീ​​പ​​മാ​​യി​​രു​​ന്നു കാ​​ഷ്മീ​​രി​​ക​​ൾ സം​​സ്ഥാ​​നം വി​​ട​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ബാ​​ന​​റു​​ക​​ൾ സ്ഥാ​​പി​​ച്ച​​ത്. ബാ​​ന​​ർ സ്ഥാ​​പി​​ച്ച​​ത് ആ​​ദ്യ ന​​ട​​പ​​ടി മാ​​ത്ര​​മാ​​ണെ​​ന്നും കാ​​ഷ്മീ​​രി​​ക​​ളെ യു​​പി​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കു​​മെ​​ന്നാ​​ണ് ന​​വ​​നി​​ർ​​മാ​​ൺ സേ​​ന​​യു​​ടെ ഭീ​​ഷ​​ണി.


2012ൽ ​​യു​​പി മു​​ൻ മു​​ഖ്യ​​മ​​ന്ത്രി മാ​​യാ​​വ​​തി​​യു​​ടെ പ്ര​​തി​​മ ത​​ക​​ർ​​ത്തു​​കൊ​​ണ്ടാ​​ണ് ജാ​​നി ജ​​ന​​ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി​​യ​​ത്. ജെ​​എ​​ൻ​​യു വി​​ദ്യാ​​ർ​​ഥി യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ക​​ന​​യ്യ​​കു​​മാ​​റി​​നെ​​യും ഉ​​മ​​ർ ഖാ​​ലി​​ദി​​നെ​​യും വ​​ധി​​ക്കു​​മെ​​ന്നു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്ത​​ിയ​​തി​​നു ജാ​​നി​​യെ ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.