കോൺഗ്രസ് നേതാക്കളുടെ പ്രത്യേക യോഗം ബുധനാഴ്ച
Saturday, April 22, 2017 12:45 PM IST
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി​ക്കു പു​തി​യ സ്ഥി​രം പ്ര​സി​ഡ​ന്‍റ്, സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് എന്നിവ അ​ട​ക്കം കേ​ര​ള​ത്തി​ലെ സം​ഘ​ട​നാ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ൽ കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു. 26നു ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ, 14 ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എം. സു​ധീ​ര​ൻ, ഹ​സ​ൻ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ആ​ദ്യവ​ട്ട ച​ർ​ച്ച​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണു ബു​ധ​നാ​ഴ്ച​ത്തെ യോ​ഗം. രാ​ഹു​ലി​നു പു​റമേ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്കും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.


കേ​ര​ള​ത്തി​ലെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി സ്ഥി​രം പി​സി​സി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ഴ​ത്തെ ധാ​ര​ണ. ഇ​തി​നാ​യി യോ​ജി​ച്ച നേ​താ​വി​നെ ക​ണ്ടെ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു ഡ​ൽ​ഹി ച​ർ​ച്ച​ക​ളി​ൽ രാ​ഹു​ൽ അ​ഭി​പ്രാ​യം തേ​ടി​യേ​ക്കും.

ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളും നി​ർ​ദേ​ശി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ​ദ​വി വേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ച​ർ​ച്ച. ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ രാ​ഹു​ലു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ നി​ർ​ദേശി​ച്ച മറ്റു ചി​ല നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.