മരുന്നുകളുടെ രാസനാമം മതി: എംസിഐ
മരുന്നുകളുടെ രാസനാമം മതി: എംസിഐ
Saturday, April 22, 2017 12:45 PM IST
ന്യൂ​ഡ​ൽ​ഹി: മ​രു​ന്നു​ക​ളു​ടെ രാ​സ​നാ​മം കു​റി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നു ഡോ​ക്‌​ട​ർ​മാ​രോ​ട് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ (എം​സി​ഐ). രാ​സ​നാ​മ​ത്തി​നു പ​ക​രം ക​ന്പ​നി​ ഉ​ത്പ​ന്ന​ങ്ങളുടെ ബ്രാ​ൻ​ഡ് പേ​ര് എ​ഴു​തു​ന്ന​തി​നെ​തി​രേയാ​ണു മു​ന്ന​റി​യി​പ്പ്. കു​റി​പ്പ് സാ​ധാ​ര​ണ​ക്കാ​ർ​ക്കു വാ​യി​ക്കാ​വു​ന്ന വി​ധ​മാ​ക​ണ​മെ​ന്നും എം​സി​ഐ നി​ർ​ദേ​ശി​ച്ചു.

2002ലും 2016​ലും പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പാ​ലി​ക്ക​ണ​മെ​ന്ന് കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബ്രാ​ൻ​ഡ് പേ​ര് എ​ഴു​തു​ന്ന​തു വ​ഴി ക​ന്പ​നി​ക​ൾ​ക്ക് നേ​ട്ട​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ക​യാ​ണെ​ന്നു പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്. ‌


ബ്രാ​ൻ​ഡ​ഡ് മ​രു​ന്നു​ക​ൾ​ക്കു​ പ​ക​രം ജ​ന​റി​ക് (രാ​സ​നാ​മ​ത്തി​ലു​ള്ള) മ​രു​ന്നു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ത്സാ​ഹ​മെ​ടു​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എം​സി​ഐ നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.