മിന്നാന്പാറ എസ്റ്റേറ്റ് ബംഗ്ലാവ് : ഉടമയ്ക്ക് തിരികെ നൽകണം: സുപ്രീം കോടതി
മിന്നാന്പാറ എസ്റ്റേറ്റ് ബംഗ്ലാവ്  : ഉടമയ്ക്ക് തിരികെ നൽകണം: സുപ്രീം കോടതി
Friday, April 21, 2017 12:38 PM IST
ന്യൂ​ഡ​ൽ​ഹി: നെ​ല്ലി​യാ​ന്പ​തി​യി​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത മി​ന്നാ​ന്പാ​റ എ​സ്റ്റേ​റ്റി​ലെ ബം​ഗ്ലാ​വ് ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. ര​ണ്ടാ​ഴ്ച​യ്ക്ക​കം തി​രി​കെ ന​ൽ​ക​ണം. നെ​ല്ലി​യാ​ന്പ​തി പ്ലാ​ന്‍റേ​ഷ​നി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചെ​ടു​ത്ത 200 ഏ​ക്ക​ർ ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും കോ​ട​തി സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചു. വ​ന​ഭൂ​മി​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി 2013ലാ​ണ് സ​ർ​ക്കാ​ർ മി​ന്നാ​ന്പാ​റ എ​സ്റ്റേ​റ്റി​ലെ ബം​ഗ്ലാ​വ് ഏ​റ്റെ​ടു​ത്ത​ത്.

വ​ന​ഭൂ​മി​യാ​ണെ​ന്നു ക​ണ്ടെ​ത്തി 200 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​നെ​തി​രേ​യു​ള്ള ഹ​ർ​ജി​യി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​ന്ന​തി​നു മു​ന്പേ ബം​ഗ്ലാ​വ് സീ​ൽ ചെ​യ്ത ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. 1964 മു​ത​ൽ ക​രം അ​ട​യ്ക്കു​ന്ന​താ​ണെ​ന്ന എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ളു​ടെ വാ​ദം പ​രി​ഗ​ണി​ച്ച കോ​ട​തി, സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ല.


അ​തേ​സ​മ​യം, വ​ന​ഭൂ​മി​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യ 200 ഏ​ക്ക​ർ ഭൂ​മി തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യും ഇ​ന്ന​ലെ സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ച്ചു. എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന ഭൂ​മി വ​ന​ഭൂ​മി​യാ​ണെ​ന്നും അ​ത് അ​ള​ന്നു തി​രി​ക്കു​ന്ന​തു പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ൻ വാ​ദി​ച്ചു.
എ​ന്നാ​ൽ, ഇ​തു ക​ണ​ക്കി​ലെ​ടു​ക്കാ​ത്ത കോ​ട​തി, ഭൂ​മി അ​ള​ന്നു തി​രി​ച്ച് ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.