മെഡിക്കൽ പ്രവേശനം: എംസിഎ ഉത്തരവിനെതിരേ ഹർജി
Thursday, April 20, 2017 1:18 PM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ളി​ലേ​ത് അ​ട​ക്ക​മു​ള്ള പ്ര​വേ​ശ​നം സ​ർ​ക്കാ​രി​ന്‍റെ ഏ​കീ​കൃ​ത കൗ​ണ്‍സി​ലിം​ഗി​ലൂ​ടെ മാ​ത്ര​മേ ന​ട​ത്താ​വൂ​യെ​ന്ന മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ (എം​സി​ഐ) ഉ​ത്ത​ര​വി​നെ​തി​രേ സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി. കേ​ര​ള​ത്തി​ൽനി​ന്ന് പു​ഷ്പ​ഗി​രി, അ​മ​ല, കോ​ല​ഞ്ചേ​രി, ജൂ​ബി​ലി എ​ന്നീ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും അ​മൃ​ത ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ല​യു​മാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ എം​സി​ഐ​യി​ൽനി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി​യ ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് 24ലേ​ക്കു മാ​റ്റി.


സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​ള്ള 50 ശ​ത​മാ​നം മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ളി​ൽ സ​ർ​ക്കാ​ർ കൗ​ണ്‍സി​ലിം​ഗും പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തും ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മാ​നേ​ജ്മെ​ന്‍റു​ക​ൾ സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ല​യാ​യ​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഏ​കീ​കൃ​ത കൗ​ണ്‍സ​ലിം​ഗി​ൽനി​ന്നു പ്ര​വേ​ശ​നം ന​ട​ത്താ​നാ​വി​ല്ലെ​ന്നു അ​മൃ​ത സ​ർ​വ​ക​ലാ​ശാ​ല​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.