വിജയ് മല്യയുടെ അറസ്റ്റ് നാടകമെന്നു കോൺഗ്രസ്
വിജയ് മല്യയുടെ അറസ്റ്റ് നാടകമെന്നു കോൺഗ്രസ്
Wednesday, April 19, 2017 12:36 PM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക കു​റ്റ​വാ​ളി വി​ജ​യ് മ​ല്യ​യു​ടെ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നു കോ​ണ്‍ഗ്ര​സ്. വെ​റും നാ​ട​ക​ങ്ങ​ൾ​ക്കു പ​ക​രം മ​ല്യ​യെ തിരിച്ചയയ്ക്കാ ൻ ബ്രി​ട്ട​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണു പ്ര​ധാ​ന​മ​ന്ത്രി മോ​ദി ചെ​യ്യേ​ണ്ട​തെ​ന്ന് എ​ഐ​സി​സി മാ​ധ്യ​മ വി​ഭാ​ഗം ത​ല​വ​ൻ ര​ണ്‍ദീ​പ് സു​ർ​ജേ​വാ​ല പ​റ​ഞ്ഞു.

2015 ജൂ​ലൈ​യി​ലാ​ണ് വി​ജ​യ് മ​ല്യ​യ്ക്കെ​തി​രേ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​പ്പോ​ൾ ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ മോ​ദി സ​ർ​ക്കാ​ർ അ​തി​നു ത​യാ​റാ​യി​ല്ല. പ​ക​രം മ​ല്യ​യെ ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും മ​ല്യ​യെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ൻ ഇ​നി​യും വ​ർ​ഷ​ങ്ങ​ൾ എ​ടു​ത്തേ​ക്കും. വി​ട്ടു​കി​ട്ടു​ന്ന​തി​ന്‍റെ ആ​ദ്യ പ​ടി മാ​ത്ര​മാ​ണ് അ​റ​സ്റ്റ്. അ​റ​സ്റ്റ് ചെ​യ്തു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ മ​ല്യ​യ്ക്ക് ജാ​മ്യ​വും ല​ഭി​ച്ചു. വേ​ഗ​ത്തി​ൽ ജാ​മ്യം ല​ഭി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട​താ​യി​രു​ന്നുവെന്നു സു​ർ​ജേ​വാ​ല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.