കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്ഇ സ്കൂളുകളിലും ഹിന്ദി നിർബന്ധമാക്കണമെന്നു കേന്ദ്രസർക്കാർ
കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്ഇ സ്കൂളുകളിലും ഹിന്ദി നിർബന്ധമാക്കണമെന്നു കേന്ദ്രസർക്കാർ
Tuesday, April 18, 2017 1:14 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലും സി​ബി​എ​സ്ഇ​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത സ്കൂ​ളു​ക​ളി​ലും ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​തു സം​ബ​ന്ധി​ച്ച പാ​ർ​ല​മെ​ന്‍റ​റി പാ​ന​ലി​ന്‍റെ നി​ർ​ദേ​ശം രാ​ഷ്‌ട്രപ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റി​ൽ ഈ ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​തി​നു ശേ​ഷ​മാ​യി​രി​ക്കു​മെ​ന്ന് രാ​ഷ്ട്ര​പ​തി ഭ​വ​ൻ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

വി​ദ്യാ​ഭ്യാ​സം സം​ബ​ന്ധി​ച്ച വി​ഷ​യ​വും ഏ​തെ​ല്ലാം വി​ഷ​യ​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​തു​മെ​ല്ലാം സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​വേ​ച​നാ​ധി​കാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. സ്കൂ​ളു​ക​ളി​ൽ ഐ​ച്ഛി​ക​മാ​യി ഏ​ത് ഭാ​ഷ പ​ഠി​പ്പി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. ഇം​ഗ്ലീ​ഷും ര​ണ്ട് ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളും ചേ​ർ​ന്നു​ള്ള ത്രി​ഭാ​ഷ ഫോ​ർ​മു​ല​യാ​യി​രു​ന്നു 9, 10 ക്ലാ​സു​ക​ളി​ലേ​ക്കാ​യി നേ​ര​ത്തെ സി​ബി​എ​സ്ഇ മു​ന്നോ​ട്ടു വെ​ച്ചി​രു​ന്ന​ത്. ഉ​ത്തരേ ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഹി​ന്ദി പ്ര​ധാ​ന വി​ഷ​യ​മാ​ണെ​ങ്കി​ലും ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച 22 ഭാ​ഷ​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഷ കൂ​ടി പ​ഠ​ന വി​ഷ​യ​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ, മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.


ഹി​ന്ദി ഭാ​ഷ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള പാ​ർ​ല​മെ​ന്‍റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഭാ​ഷാ ക​മ്മി​റ്റി 117 നി​ർ​ദേ​ശ​ങ്ങ​ളാ​ണ് മു​ന്നോ​ട്ടു വെ​ച്ച​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.
അ​തേ​സ​മ​യം, കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​തി​നു ഹി​ന്ദി​യി​ൽ കു​റ​ഞ്ഞ അ​റി​വെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം രാ​ഷ്‌ട്രപ​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.