ചൂട് കൂടും; വേനൽ കടുക്കും
ചൂട് കൂടും; വേനൽ കടുക്കും
Thursday, March 30, 2017 12:04 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ത്ത​വ​ണ വേ​ന​ലും ഉ​ഷ്ണ​ക്കാ​റ്റും ക​ടു​ത്ത തീ​വ്ര​ത​യി​ലാ​യി​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ്. താ​പ​നി​ല കൂ​ടു​ത​ലു​ള്ള മേ​യ് മാ​സ​ത്തെ അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ. വേ​ന​ൽ തു​ട​ങ്ങി​യ ആ​ഴ്ച​യി​ൽ ത​ന്നെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല 40 ഡി​ഗ്രി​ക്കു മു​ക​ളി​ലെ​ത്തി. സാ​ധാ​ര​ണ​യു​ള്ള​തി​നേ​ക്കാ​ൾ പ​ത്ത് ഡി​ഗ്രി കൂ​ടു​ത​ലാ​യാ​ണ് താ​പ​നി​ല ഉ​യ​ർ​ന്നി​രി​ക്കു​ന്ന​തെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു.

ഉ​ത്ത​രേ​ന്ത്യ​യും വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ലതും ഇ​പ്പോ​ൾ ക​ടു​ത്ത ചൂ​ടി​ന്‍റെ പി​ടി​യി​ലാ​ണ്. മ​ഹാ​രാ​ഷ്‌ട്രയി​ലെ ഭി​ര​യി​ൽ 46.5 ഉം ​രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ൽ 44.1 ഡി​ഗ്രി​യും ഇ​ന്ന​ലെ സീ​സ​ണി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ടാ​യി രേ​ഖ​പ്പെ​ടു​ത്തി. പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലും 40 ഡി​ഗ്രി​ക്ക് മു​ക​ളി​ലാ​ണ് താ​പ​നി​ല.


തെ​ലു​ങ്കാ​ന​യി​ലും ആ​ന്ധ്ര​യി​ലും അ​ടു​ത്ത ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ 47 ഡി​ഗ്രി​വ​രെ താ​പ​നി​ല ഉ​യ​രാ​നി​ട​യു​ണ്ട്. ഇ​തേ രീ​തി​യി​ൽ താ​പ​നി​ല ഉ​യ​രു​ന്ന​തു അ​പ​ക​ട​ക​ര​മാ​ണെ​ന്നും ഗു​രു​ത​ര​മാ​യ രീ​തി​യി​ൽ ഉ​ഷ്ണ​ക്കാ​റ്റു​ണ്ടാ​ക്കാ​നി​ട​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം റീ​ജി​യ​ണ​ൽ മെ​റ്റ​റോ​ള​ജി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ എ​സ്.​ജി. കാം​പ്ലെ വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.